ഗായകൻ പട്ടം സനിത്ത് ശ്രദ്ധേയനായി

തിരുവനന്തപുരം : വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽ വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മന്ത്രി കെ മുരളീധരൻ്റെ സ്നേഹാദര ചടങ്ങിലാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് പാട്ടു പാടി താരമായത്.”ഇന്ദ്രവല്ലരി പൂചൂടി വരും സുന്ദര ഹേമന്ത് രാത്രി” എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനമാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ആലപിച്ചത്.വൻകരഘോഷത്തോടെയാണ് സദസ്സ് പാട്ടിനെ വരവേറ്റത് .രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ നിരവധി പേർ ചടങ്ങിൽ സനിത്തിനെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *