DESIGN 2 CUT ഉദ്ഘാടനം ചെയ്തു

മാനക്കപ്പടി: കളപ്പുരപറമ്പിൽ ഓട്ടോമൊബൈൽസിന്റെ സഹസ്ഥാപനമായ DESIGN 2 CUT എന്ന പുതിയ സംരംഭം മനക്കപ്പടി കരുമല്ലൂരിൽ പ്രവർത്തനമാരംഭിച്ചു. CNC റൂട്ടർ കട്ടിംഗ്, ലേസർ കട്ടിംഗ്, ഡിസൈൻ എന്നീ മേഖലകളിൽ അത്യാധുനിക സാങ്കേതികവിദ്യയും ഗുണമേന്മയുള്ള സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു. CNC റൂട്ടർ കട്ടിംഗ് മെഷീന്റെ പ്രവർത്തനാരംഭം കേരള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. വി. ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു. ലേസർ കട്ടിംഗ് മെഷീന്റെ പ്രവർത്തനാരംഭവും ചടങ്ങിൽ നടന്നു. ആദ്യ വിൽപ്പന ചടങ്ങും ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ചടങ്ങിൽ ശ്രീ. കെ. എം. ഷൈജു (പ്രൊപ്രൈറ്റർ, കലാപുരപ്പറമ്പിൽ ഓട്ടോമൊബൈൽസ്) സ്വാഗതം ആശംസിച്ചു. ശ്രീ. ടി. എ. മുജീബ് (പ്രസിഡന്റ്, കരുമല്ലൂർ ഗ്രാമപഞ്ചായത്ത്) അധ്യക്ഷത വഹിച്ചു.

ശ്രീ. ടി. എ. നവാസ് (അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം, സ്റ്റേറ്റ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക്), ശ്രീമതി റസിയ സവാദ് (അംഗം, എറണാകുളം ജില്ലാ പഞ്ചായത്ത്), ശ്രീമതി നമീത ജോസ് (അംഗം, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്), ശ്രീമതി ധന്യ ശരത്ത് (അംഗം, വാർഡ് നമ്പർ 4) എന്നിവർ ആശംസകൾ നേർന്നു.

ആധുനിക നിർമ്മാണ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി CNC റൂട്ടർ കട്ടിംഗ്, ലേസർ കട്ടിംഗ് തുടങ്ങിയ മേഖലകളിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനും സംരംഭകത്വ രംഗത്ത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും DESIGN 2 CUT ലക്ഷ്യമിടുന്നു.

കളപ്പുരപറമ്പിൽ ഓട്ടോമൊബൈൽസിന്റെ പ്രവർത്തനമികവിനൊപ്പം പുതിയൊരു സാങ്കേതിക സംരംഭം കൂടി യാഥാർഥ്യമാകുമ്പോൾ അത് നാടിന്റെ വ്യവസായ-സംരംഭക മേഖലകൾക്ക് പുതിയ പ്രതീക്ഷയും സാധ്യതകളുമാണ് സമ്മാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *