കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി

കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി. ജീവനക്കാരുടെ സമരം പിൻവലിച്ചതിനെ തുടർന്ന് സർവീസുകൾ പുംസഥാപിച്ചെങ്കിലും വിമാനം ഇന്ന് റദ്ദാക്കിയിരിക്കുകയാണ്. ദമാം,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്. എന്നാൽ കരിപ്പൂരിലും തിരുവനന്തപുരത്തും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ പുനരാരംഭിച്ചു. കരിപ്പൂരിൽ നിന്നുളള ദമാം, മസ്കത്ത് സർവീസുകൾ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെയുള്ള അബുദാബി വിമാനവും സർവീസ് നടത്തി.

Continue Reading

കുറവുവന്ന വോട്ട് പ്രിസൈഡിംഗ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തി;കൃത്രിമം കാട്ടി കണക്ക് ഒപ്പിച്ചെന്ന് പരാതി

കൊല്ലം: കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പരാതി. പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ മഞ്ഞപ്പാറ സ്വദേശിയാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. ചടയമംഗലം ഇട്ടിവ പഞ്ചായത്തില്‍ 133-ാം ബൂത്തില്‍ കുറവ് രേഖപ്പെടുത്തിയ വോട്ട് ഏജന്റ്മാരെ കൂട്ടുപിടിച്ച് പ്രിസൈഡിങ് ഓഫീസര്‍ ചെയ്തുവെന്നാണ് പരാതി. ബൂത്തില്‍ 14 വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതില്‍ നാല് വോട്ട് വീതം മൂന്ന് പാര്‍ട്ടിക്കും 2 വോട്ട് നോട്ടയ്ക്കും ചെയ്തു കണക്ക് ഒപ്പിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. അതേസമയം കൃത്രിമം കണ്ടെത്തിയാല്‍ റീ പോളിംഗ് ആവശ്യപ്പെടുമെന്ന് ഡിസിസി […]

Continue Reading

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ ജില്ലയിൽ 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36°C വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3 മുതൽ 5°C വരെ താപനില ഉയരും. സൂര്യാഘാതവും സൂര്യാതാപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതിനിടെ, വരുന്ന […]

Continue Reading

എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താത്ത ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തിൽ കടുത്ത നടപടി തുടങ്ങി കമ്പനി. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി […]

Continue Reading

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69% വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.

Continue Reading

കാട്ടാന ചരിഞ്ഞ സംഭവം: ട്രെയിനുകളുടെ വേഗത കുറച്ചു

പാലക്കാട്: പാലക്കാട് മലമ്പുഴ- കൊട്ടേക്കാട് മേഖലയില്‍ ട്രെയിനുകള്‍ക്ക് വേഗം കുറയും. പാതയിലെ ബി ലൈനില്‍ വേഗത മണിക്കൂറില്‍ 35 കി.മീ ആക്കി കുറച്ചു. നേരത്തെ ഇത് മണിക്കൂറില്‍ 45 കിലോമീറ്ററായിരുന്നു. എ ട്രാക്കിലെ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന് 45 കിലോമീറ്ററാക്കിയും കുറച്ചിട്ടുണ്ട്. ഇന്നലെ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് റെയില്‍വേയുടെ താല്‍ക്കാലിക നടപടി. ട്രെയിനിന്റെ വേഗതയാണ് അപകട കാരണമെന്ന് ഇന്നലെ വനം മന്ത്രിയും വനം വകുപ്പ് ഉദ്യോഗസ്ഥരും കുറ്റപ്പെടുത്തിയിരുന്നു.

Continue Reading

മുഖ്യമന്ത്രിയുടെ വിദേശയാത്ര; നാളത്തെ മന്ത്രിസഭായോഗം മാറ്റിവെച്ചു

കൊച്ചി: നാളെ നടക്കേണ്ടിയിരുന്ന സംസ്ഥാന മന്ത്രിസഭായോഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ തുടർന്ന് മാറ്റിവെച്ചു. മുഖ്യമന്ത്രി ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് മന്ത്രിസഭാ യോഗം മാറ്റി വയ്ക്കുകയായിരുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയും കുടുംബവും ഇന്നലെയാണ് വിദേശത്തേയ്ക്ക് യാത്ര തിരിച്ചത്. 16 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തുക. യാത്ര കഴിഞ്ഞ് 21 ന് കേരളത്തിൽ മടങ്ങിയെത്തും. സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോൾ […]

Continue Reading

കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി മേയ് 20 വരെ നീട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. മേയ് 20 വരെയാണ് കെജ്‌രിവാളിന്റെ കാലാവധി നീട്ടി ഡല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടത്. അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി വിധി പറഞ്ഞത്. ഇതിനിടെ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള വാദം സുപ്രീംകോടതി ഇപ്പോള്‍ കേള്‍ക്കുകയാണ്. സിബിഐ കോടതി കസ്റ്റഡി കാലാവധി നീട്ടിയെങ്കിലും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ജയില്‍ […]

Continue Reading

യുവതി ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ച സംഭവം: വിവാഹത്തിന് തയ്യാറാണെന്ന് കുഞ്ഞിന്റെ പിതാവ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറാണെന്ന് കുഞ്ഞിന്റെ പിതാവ്. ചികിത്സയില്‍ കഴിയുന്ന യുവതിയുടെയും കൊല്ലം സ്വദേശിയായ യുവാവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹ സന്നദ്ധത അറിയിച്ചത്. ഇരുവരും തമ്മിലുള്ള അടുപ്പം ഇവരുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഹോസ്റ്റലില്‍ പ്രസവിച്ച സംഭവത്തിന് പിന്നാലെയാണ് രണ്ടുപേരുടെയും വീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വീട്ടുകാരും വിവാഹത്തെ എതിര്‍ത്തില്ല. ആശുപത്രിയില്‍ നിന്ന് യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ […]

Continue Reading

നവകേരള ബസിൻ്റെ കോഴിക്കോട് നിന്നുള്ള ബംഗളുരുവിലെക്കുള്ള കന്നിയാത്രയിൽ ഡോർ തകരാറിലായി

കോഴിക്കോട്: ബെംഗളുരുവിലേക്കുള്ള കന്നിയാത്രയിൽ തന്നെ നവകേരള ബസിന് തകരാർ. രാവിലെ നാലരയ്ക്ക് ആരംഭിച്ച യാത്രയിൽ ബസിന്റെ വാതിൽ കേടാവുകയും, യാത്രക്കാരിൽ ഒരാളുടെ ബാഗ് കെട്ടിവച്ച് യാത്ര പുനഃരാരംഭിക്കുകയും ചെയ്തു. ഡോർ താനേ തുറന്നു പോകുന്നതായിരുന്നു പ്രശ്നം. കോഴിക്കോട് നിന്നും ബെംഗളൂരിവിലേക്കുള്ള ഗരുഡ പ്രീമിയം സർവീസിലാണ് തുടക്കത്തിലേ കല്ലുകടി. ഡോർ തകരാറിലായതും കാരന്തൂരിൽ ബസ് നിർത്തി. തുടർന്ന് ബത്തേരി ഡിപ്പോയിൽ തകരാർ പരിഹരിച്ചു. എർമെർജൻസി എക്സിറ്റ് സ്വിച്ച് ഓൺ ആയതായിരുന്നു പ്രശ്നം. മെയ് 5 ന് കോഴിക്കോട് – […]

Continue Reading