വാരാഘോഷം സംഘടിപ്പിച്ചു

കൊച്ചി: തൊഴില്‍ക്ഷമത ഉറപ്പാക്കുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്ന ഓസ്‌ട്രേലിയയിലെ മുന്‍നിര സ്ഥാപനമായ ആർ.എം.ഐ.ടി സര്‍വകലാശാലയും കിങ്‌സ് കോര്‍ണര്‍ സ്‌റ്റോണ്‍ ഇന്റര്‍നാഷണല്‍ കോളേജും ‍സഹകരണ വാരാഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ വിജയത്തിനായി ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പക്കുന്നതായിരുന്നു പങ്കാളിത്ത വാരാഘോഷം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മാറുന്നതിനെ സഹായിക്കുന്ന പദ്ധതിയാണ് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്ഫര്‍ പ്രോഗ്രാമുകള്‍. 2016 മുതല്‍ ഇതിനായി RMIT സര്‍വകലാശാലയും കിങ്‌സ് കോര്‍ണര്‍ സ്‌റ്റോണ്‍ കോളേജും സഹകരിച്ചുവരികയാണ്. 2016ല്‍ ഡല്‍ഹിയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനില്‍ വെച്ചാണ് രണ്ട് സ്ഥാപനങ്ങളും […]

Continue Reading

തനിമ ജൈവ പഴം പച്ചക്കറി സംഘത്തിന്റെ വിഷ രഹിത പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

തലയോലപ്പറമ്പ്: കേന്ദ്ര കേരള സർക്കാരുകളുടെ അംഗീകാരമുള്ള, തനിമ ജൈവ പഴം പച്ചക്കറി സംഘത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന” സ്വന്തം ഭവനത്തിൽ വിഷരഹിത പച്ചക്കറി ” എന്ന പദ്ധതിക്കുള്ള പച്ചക്കറി വിത്തുകളും കിഴങ്ങ് വർഗ്ഗ വിത്തുകളും സൗജന്യ നിരക്കിൽ കുടുംബങ്ങൾക്ക് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം താന്ത്രിക കുലപതി ബ്രഹ്മശ്രീ മനയത്താറ്റി ഇല്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിക്ക് ആദ്യ വിത്ത് ശേഖരങ്ങൾ നൽകി സംഘം പ്രസിഡണ്ട് സി എം അജിത് പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, സെക്രട്ടറി […]

Continue Reading

സെന്റ് ലിറ്റിൽ തെരെസാസിൽ കായിക പരിശീലനം ആരംഭിച്ചു

വൈക്കം സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വേനൽകാല കായികപരിശീലന പരിപാടിക്ക് തുടക്കമായി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിൽവി തോമസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പരിശീലന ക്യാമ്പ് സ്കൂൾ മാനേജർ ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു. കഴിവുകൾ കണ്ടെത്തി തേച്ചുമിനുക്കി സ്ഫുടം ചെയ്താൽ മാത്രമേ കുട്ടികൾക്ക് അത് പ്രയോജനപ്രദമാകുകയുള്ളുവെന്നും അതിന് കൃത്യമായ പരിശീലനം അനിവാര്യമായതിനാലാണ് സ്കൂളിൽ കായികപരിശീലന ക്യാമ്പ് സംഘടിപ്പിച്ചതെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ പറഞ്ഞു. കായികപരിശീലനത്തെ തുടർന്ന് […]

Continue Reading

കാട്ടാംപാക്ക് പാട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മുടിയേറ്റ് ഏപ്രിൽ 3 ന്

പുരാതനവും, ദേശാധിപതയുമായ കാട്ടാംപാക്ക് പാട്ടുപുരയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ കാളി ദാരിക യുദ്ധത്തെ അനാവരണം ചെയ്ത് അനുഷ്ടാന കലയായ മുടിയേറ്റ് ഇന്ന് രാത്രി 12-ന് അരങ്ങേറും. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ വളരെ ഭക്തിപൂര്‍വ്വവും ആചാരപൂര്‍വ്വവും നടത്തപ്പെടുന്ന അനുഷ്ടാന കലയാണ് മുടിയേറ്റ്. രാത്രി 7-ന് കേളികൊട്ടോടുക്ഷിയാണ് മുടിയേറ്റിന്റെ തുടക്കം. ദാരിക വധമാണ് മുടിയേറ്റിന്റെ ഇതിവൃത്തം. വരബലത്താല്‍ അഹങ്കാരികളായ ദാരികന്‍, ദാനവേന്ദ്രന്‍ എന്നീ അസുരന്മാരെ ഉന്മൂലനം ചെയ്യാന്‍ പരമശിവന്റെ തൃക്കണ്ണില്‍നിന്നും ഭദ്രകാളി അവതരിക്കുന്നതും അതിഘോരമായ യുദ്ധത്തിലൂടെ അസുരരെ വധിച്ച് ഭൂമിയുടെ ഭാരം തീര്‍ക്കുന്നതുമാണ് […]

Continue Reading

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ ഓശാന തിരുന്നാൾ ആഘോഷിച്ചു

കോട്ടപ്പുറം : കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ യേശുവിൻ്റെ ജറൂസലേം പ്രവേശനത്തെ അനുസ്മരിച്ച് ഓശാന തിരുന്നാൾ ആഘോഷിച്ചു. തിരുക്കർമ്മങ്ങൾക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ. ആംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകർമ്മിക്കത്വം വഹിച്ചു. രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, കത്തീഡ്രൽ വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ, സഹവികാരി ഫാ. അനീഷ്‌ പുത്തൻപറമ്പിൽ, ഫാ. വിനു പീറ്റർ പടമ്മാട്ടുമ്മൽ,, ഫാ. ബെർണാർഡ് കല്ലൂർ ഒസിഡി, ഫാ. ലോറൻസ് സേവ്യർ എന്നിവർ സഹകാർമികത്വം വഹിച്ചു.

Continue Reading

ബിഷപ്പ് ഡോ. ചക്കാലക്കലിന്റെ മെത്രാഭിഷേക രജത ജൂബിലിയാ ആഘോഷം ഏപ്രിൽ 13 ന്

കോട്ടപ്പുറം : കെആർഎൽസിസി പ്രസിഡൻ്റും കോഴിക്കോട് ബിഷപ്പുമായ ഡോ.വർഗ്ഗീസ് ചക്കാലക്കലിൻ്റെ മെത്രാഭിഷേക രതജൂബിലി ആഘോഷം മാതൃ ഇടവകയിൽ മാളപള്ളിപ്പുറം സെൻ്റ് ആൻ്റണീസ് യുപി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന വിപുലമായ പന്തലിൽ ഏപ്രിൽ 13ന് നടക്കും. കോട്ടപ്പുറം രൂപതയും മാതൃഇടവകയും മാള പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജൂബിലി ആഘോഷങ്ങൾ വൈകിട്ട് 4 .30ന് ജൂബിലേറിയൻ അർപ്പിക്കുന്ന കൃതജ്ഞതാബലിയോടെ ആരംഭിക്കും. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വചനപ്രഘോഷണം നടത്തും. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വരാപ്പുഴ ആർച്ച്ബിഷപ്പ് […]

Continue Reading

കാട്ടാമ്പാക്ക് പാട്ടുപുരയ്‌ക്കൽ കളമെഴുത്തും പാട്ടും ഉത്സവം (മാർച്ച് 23) ഇന്നു മുതൽ ഏപ്രിൽ 3 വരെ

ദേശതാലപ്പൊലികൾ ഇന്ന് വൈകുന്നേരം കാട്ടാമ്പാക്ക് : കാട്ടാമ്പാക്ക് കിഴക്കുംഭാഗം പാട്ടു പുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും ഉത്സവം 23 മുതൽ ഏപ്രിൽ 3 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് ഏറ്റുമാനൂരപ്പന്റെ മൂല സ്ഥാനമായ തേവർത്തുമലയിൽ നിന്നും തേവർത്തുമല പൈതൃക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ദേശ താലപ്പൊലി മുക്കവലക്കുന്ന്, വട്ടക്കുന്ന്, വടക്കേനിരപ്പ് വഴി വട്ടക്കുന്ന് ദേവസ്ഥാനം ക്ഷേത്രം, അമ്പലമല ശ്രീരാമസ്വാമി ക്ഷേത്രം, കളരിക്കൽ അയ്യേട്ട് ക്ഷേത്രം, കാരിയ്ക്കാംകുഴി ഭഗവതി ക്ഷേത്രം, […]

Continue Reading

ആസ്ട്രോണമി പഠന ക്ലാസും വാനനിരീക്ഷണവും നടത്തി

തലയോലപ്പറമ്പ് : ബഹിരാകാശ ഗോളങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ചുള്ള പഠനശാഖയായ ആസ്ട്രോണമി പഠന ക്ലാസും ബഹിരാകാശ ഗോളങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കുന്ന സായാഹ്ന പരിപാടി ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും ആർട്ട്മീഡിയയും സംയുക്തമായി മാർച്ച് 17 ഞായറാഴ്ച തലയോലപ്പറമ്പിൽ നടത്തി. പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ സുധംശു പരിപാടി ഉദ്ഘാടനം ചെയ്തു. വളരെ വിജ്ഞാനപ്രദവും വിനോദകരവുമായ പരിപാടിയിൽ മുതിർന്നവരും കുട്ടികളുമായി നൂറിൽ കൂടുതൽ പേര് പങ്കെടുത്തു. സാധാരണ ജനങ്ങളിൽ ജ്യോതിശാസ്ത്രത്തെ സംബന്ധിച്ചുള്ള ശരിയായ ധാരണകൾ സൃഷ്ടിക്കുന്നതിനും ,അതുവഴി ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിനുമാണ് പരിപാടി […]

Continue Reading

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

വൈക്കം ജനമൈത്രി പോലീസിന്റെയും, ജനമൈത്രി സമിതിയുടെയും ആഭിമുഖ്യത്തിൽ, വൈക്കം എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ടി.വി.പുരം കണിചേരി കോളനിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനമൈത്രി സമിതി കോ – ഓർഡിനേറ്റർ പി.എം. സന്തോഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വൈക്കം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ദ്വിജേഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് സി. ആർ. ഒ. ജോർജ് മാത്യു, അംഗങ്ങളായ ശിവപ്രസാദ്, എം.ഒ. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ […]

Continue Reading

യൂത്ത് കോൺഗ്രസ്‌ ആദരിച്ചു

ഗുരുവായൂർ: സംസ്ഥാന കലോത്സവത്തിൽ വട്ടപ്പാട്ട് ഇനത്തിൽ എ ഗ്രേഡ് നേടിയ മുല്ലശ്ശേരി പെരിങ്ങാട് ഊരുപറമ്പിൽ പ്രസിൻ മകൻ ഘനശ്യം യു പി യെ യൂത്ത് കോൺഗ്രസ്സ് മണലൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ എംകെ മഹേഷ്‌കാർത്തികേയന്റെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് മുല്ലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ഫാസിൽ അഹമ്മദ് , കോൺഗ്രസ്സ് മുല്ലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ഗിരീഷ്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സൈതുമുഹമ്മദ്‌, സലാം, നൗഷാദ്, എന്നിവർ പങ്കെടുത്തു.

Continue Reading