ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

Kerala Local News

വൈക്കം ജനമൈത്രി പോലീസിന്റെയും, ജനമൈത്രി സമിതിയുടെയും ആഭിമുഖ്യത്തിൽ, വൈക്കം എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ടി.വി.പുരം കണിചേരി കോളനിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനമൈത്രി സമിതി കോ – ഓർഡിനേറ്റർ പി.എം. സന്തോഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വൈക്കം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ദ്വിജേഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് സി. ആർ. ഒ. ജോർജ് മാത്യു, അംഗങ്ങളായ ശിവപ്രസാദ്, എം.ഒ. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ്വരൂപ് ,പ്രിവൻ്റീവ് ഓഫീസർ അശോക് ബി. നായർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *