Thursday, September 19, 2024

Sports

ലൂക്ക മജ്സെന് ഗുരുതര പരിക്ക്; കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും

കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ കെപി രാഹുലിന്റെ ഫൗളില്‍ പരുക്കേറ്റ പഞ്ചാബ് എഫ്‌സി താരം ലൂക്ക മജ്സെന് ആറ് മുതല്‍ എട്ട് ആഴ്ചവരെ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. താടിയെല്ലിന് രണ്ട് പൊട്ടലുകളുണ്ടെന്നും വരും ദിവസങ്ങളില്‍ ശസ്ത്രക്രിയ നടത്തുമെന്നും കുറിപ്പില്‍ പറയുന്നു. കൊച്ചിയില്‍ നടന്ന മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ഉയർന്നു വന്ന പന്തെടുക്കാനുള്ള ശ്രമത്തിലാണ് കെപി രാഹുലുമായി മജ്സെൻ കൂട്ടിയിടിക്കുന്നത്. തലയിടിച്ച്‌ വീണ താരത്തിന് പരുക്കേല്‍ക്കുകയായിരുന്നു. രാഹുലിന്റെ അനാവശ്യമായ, അപകടകരമായ ഫൗളിലാണ് പഞ്ചാബ് താരമായ […]

KERALA

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 20 പേരുടെ മൊഴി ഗൗരവതരം; മൊഴിയെടുക്കൽ ഉടൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. ഭൂരിഭാഗം പേരെയും 10 ദിവസത്തിനകം നേരിട്ടു ബന്ധപ്പെടാനാണ് എസ്ഐടി തീരുമാനം. ഹേമാ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് കേസെടുക്കുന്നത് ഹൈക്കോടതി ഒക്ടോബർ 3ന് പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള പരാതികളിൽ അതിവേഗം നടപടി അന്വേഷണ സംഘം പൂർത്തിയാക്കും. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരെ നേരിട്ട് കണ്ട് സംഘം ഉടൻ മൊഴി രേഖപ്പെടുത്തും. ഒരാഴ്ചയ്ക്കകം നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുക്കൽ. റിപ്പോർട്ട് താമസിയാതെ […]

‘അമ്മ’ താല്‍ക്കാലിക ഭരണ സമിതിയുടെ യോഗം ഇന്ന് 

അമ്മ താല്‍ക്കാലിക ഭരണ സമിതിയുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ജനറല്‍ ബോഡി യോഗത്തിന്‍റെയും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെയും തിയ്യതി നിശ്ചയിക്കലാണ് പ്രധാന അജണ്ട. അടുത്ത മാസം 10 നും 15നുമിടയില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് ധാരണ. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താല്‍ക്കാലിക ഭരണസമിതി അംഗങ്ങള്‍ക്കെല്ലാവരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് ചേരുന്ന യോഗത്തില്‍ ജനറല്‍ ബോഡി യോഗത്തിന്‍റെയും ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെയും തിയ്യതി ഔദ്യോഗികമായി തീരുമാനിക്കും.

Entertainment

ARM വ്യാജ പതിപ്പ്: കേസെടുത്ത് കൊച്ചി സൈബർ പൊലീസ്

കൊച്ചി: ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമിൽ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്ത് കൊച്ചി സൈബർ പൊലീസ്. ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാൽ നൽകിയ പരാതിയിലാണ് നടപടി. ഏതു തീയറ്ററിൽ നിന്നാണ് ചിത്രം ചോർന്നതെന്നായിരിക്കും ആദ്യം അന്വേഷിക്കുക. സിനിമ റിലീസ് ചെയ്ത രണ്ടാം ദിവസമാണ് ടെലിഗ്രാമിൽ എത്തിയത്. ചിത്രത്തിന്റെ സംവിധായകനും പരാതിക്കാരനുമായ ജിതിൻ ലാലിന്റെ മൊഴി എടുത്തിരുന്നു. ചിത്രത്തിന്റെ വ്യാജ പതിപ്പ് ഒരാൾ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകൻ ജിതിൻ […]

‘ജീവൻ’ ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി

ഷിബു ചക്രവർത്തിയുടെ രചനയിൽ ഗോപി സുന്ദർഈണം പകർന്ന ‘ജീവൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സത്യം ഓഡിയോസ് ആണ് ഗാനങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്. രചന സംവിധാനം. വിനോദ് നാരായണൻ. ഡി ഒ പി. സിനു സിദ്ധാർത്ഥ്. ഗോപിക ഫിലിംസിന്റെ ബാനറിൽ റൂബി വിജയൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സുനിൽ പണിക്കർ,വിഷ്ണു വിജയൻ എന്നിവരാണ്. എഡിറ്റിംഗ് ബാബു രത്നം. ട്രെയിലർ കട്സ് ഡോൺ മാക്സ്. കോസ്റ്റ്യൂമർ വീണ അജി. മേക്കപ്പ് അനിൽ നേമം. ആർട്ട് ഡയറക്ടർ രജീഷ് […]

നടൻ ശ്രീനാഥ് ഭാസി നിർമ്മാണ പങ്കാളിയാകുന്ന ‘പൊങ്കാല’എന്ന ചിത്രത്തിന്റെ പ്രീ ഷൂട്ട് ലോഞ്ചും ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രഖ്യാപനവും നടന്നു

ശ്രീനാഥ് ഭാസി നായകനായി, ഇന്ദ്രൻസ്,ബാബു രാജ്, ബിബിൻ ജോർജ്, കിച്ചു ടെല്ലസ് , സൂര്യകൃഷ്,സുധീർ കരമന, സുധീർ ( ഡ്രാക്കുളഫെയിം ) അലൻസിയർ,റോഷൻ ബഷീർ, സാദിഖ്,മാർട്ടിൻ മുരുകൻ,സോഹൻ സീനുലാൽ,യാമിസോന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്,ദിയാ ക്രിയേഷനും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. നിർമാതാക്കൾ-ഡോണ തോമസ്, ശ്രീനാഥ്ഭാസി ,കെ. ജി. എഫ് സ്റ്റുഡിയോ, അനിൽ പിള്ള, പ്രജിത രാജേന്ദ്രൻ, ജിയോ ജെയിംസ്, എന്നിവർ ആണ്. ഛായാഗ്രഹണം […]

Follow Us

Advertisement