ഇന്ന് ലോക നഴ്‌സസ് ദിനം; കരുതലിന്‍റെയും സ്നേഹത്തിന്റെയും മാലാഖമാർക്കായി ഒരു ദിനം

ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനം. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി, പരിചരണത്തിൻ്റെ സാമ്പത്തിക ശക്തി’, എന്നതാണ് ഇത്തവണത്തെ പ്രമേയം. നിപയെന്ന ഭീകരരോഗം ബാധിച്ച രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന സിസ്റ്റർ ലിനിയെ കണ്ണീരോടെയല്ലാതെ ഒരു മലയാളിക്കും ഓർക്കാാവില്ല. 2018 ലാണ് ലിനിയെ നമുക്ക് നഷ്ടമായത്. താന്‍ പരിചരിച്ച രോഗിയില്‍നിന്ന് പകര്‍ന്ന വൈറസാണ് ലിനിയുടെ ജീവനെടുത്തത്. ലിനിയെപോലെ ജീവിതം ആതുരസേവനത്തിനായി സമര്‍പ്പിച്ച […]

Continue Reading

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. ബഹറിന്‍, ദമാം, ഹൈദരാബാദ്, ബെംഗുളൂരു, കല്‍ക്കട്ട വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ […]

Continue Reading

ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനിൽ തുറന്നത്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ഷര്‍ട്ട് കമ്പനി ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ കസ്റ്റം മെയ്ഡ് ഷര്‍ട്ട് ബ്രാന്‍ഡാണ്. ലോകത്തിലെ മികച്ച മില്ലുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് ഇവിടെ ലഭിക്കുന്നത്. കസ്റ്റം മെയ്ഡ് ഷര്‍ട്ടുകള്‍, റെഡി ടു […]

Continue Reading

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണം; ബൈക്ക് യാത്രികന് പരിക്ക്

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം ചിറകുന്നേൽ വീട്ടിൽ ബിനേഷ് (42) നാണ് പരിക്കേറ്റത്. കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശ്ശേരി പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ബിനേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ രണ്ടിടത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ നാല് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. ശരീരമാകെ മുറിവേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Continue Reading

കരമന അഖിലിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ സംഘം കരമന സ്വദേശി അഖിലിനെ (22) കൊലപ്പെടുത്തിയത്. അഖിലിനെ കൊലപ്പെടുത്തിയത് ക്രൂരമായാണെന്ന് സിസി ടിവി ദൃശ്യങ്ങളിലുടെ തെളിഞ്ഞു. കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചും ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞുമാണ് കൊല നടത്തിയെന്നാണ് ദൃശ്യങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ അഖില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ആക്രമിച്ചു. ആക്രമണം മൂന്നുപേര്‍ സംഘം ചേര്‍ന്നാണ് നടത്തിയത്. […]

Continue Reading

കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി

കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി. ജീവനക്കാരുടെ സമരം പിൻവലിച്ചതിനെ തുടർന്ന് സർവീസുകൾ പുംസഥാപിച്ചെങ്കിലും വിമാനം ഇന്ന് റദ്ദാക്കിയിരിക്കുകയാണ്. ദമാം,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്. എന്നാൽ കരിപ്പൂരിലും തിരുവനന്തപുരത്തും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ പുനരാരംഭിച്ചു. കരിപ്പൂരിൽ നിന്നുളള ദമാം, മസ്കത്ത് സർവീസുകൾ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെയുള്ള അബുദാബി വിമാനവും സർവീസ് നടത്തി.

Continue Reading

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഇലക്ട്രിക് വാഹന ചാർജിങ് ശൃംഖല വിപുലീകരിച്ച്‌ കേരള സ്റ്റാർട്ടപ്പായ ചാർജ്മോഡ്

കൊച്ചി: കേരളത്തിൽ നിന്നുള്ള ഊർജസാങ്കേതികവിദ്യാ സ്റ്റാർട്ടപ്പും മുൻനിര ഇലക്ട്രിക് വാഹനചാർജിങ് ശൃംഖലയുമായ ചാർജ്‌മോഡും ഗുവാഹത്തി കേന്ദ്രമാക്കി അസമിൽ പ്രവർത്തിക്കുന്ന എ പ്ലസ് ചാർജും തമ്മിൽ സഹകരണത്തിന് ധാരണയായി. രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇലക്ട്രിക് വാഹനചാർജിങ് ശൃംഖല വേഗത്തിൽ വിപുലീകരിക്കാൻ ഇരുകമ്പനികളും ഒരുമിച്ച് പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി മേഖലയിൽ ആയിരത്തിലേറെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ആയിരം പുതിയ ചാർജറുകൾ കൂടി സ്ഥാപിക്കുന്നതോടുകൂടി ഇന്ത്യയിൽ ചാർജ്മോഡിന് കീഴിലുള്ള ആകെ ചാർജറുകളുടെ എണ്ണം 4200 കടക്കും. ഇതിൽ 2000 എണ്ണം നിലവിൽ […]

Continue Reading

കുറവുവന്ന വോട്ട് പ്രിസൈഡിംഗ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തി;കൃത്രിമം കാട്ടി കണക്ക് ഒപ്പിച്ചെന്ന് പരാതി

കൊല്ലം: കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പരാതി. പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ മഞ്ഞപ്പാറ സ്വദേശിയാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. ചടയമംഗലം ഇട്ടിവ പഞ്ചായത്തില്‍ 133-ാം ബൂത്തില്‍ കുറവ് രേഖപ്പെടുത്തിയ വോട്ട് ഏജന്റ്മാരെ കൂട്ടുപിടിച്ച് പ്രിസൈഡിങ് ഓഫീസര്‍ ചെയ്തുവെന്നാണ് പരാതി. ബൂത്തില്‍ 14 വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതില്‍ നാല് വോട്ട് വീതം മൂന്ന് പാര്‍ട്ടിക്കും 2 വോട്ട് നോട്ടയ്ക്കും ചെയ്തു കണക്ക് ഒപ്പിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. അതേസമയം കൃത്രിമം കണ്ടെത്തിയാല്‍ റീ പോളിംഗ് ആവശ്യപ്പെടുമെന്ന് ഡിസിസി […]

Continue Reading

ചക്കുളത്തുകാവ് ക്ഷേത്രത്തിലും അരളിപ്പൂവിന് നിരോധനം

ആലപ്പുഴ: ചക്കുളത്തുകാവ് ക്ഷേത്രത്തിലും അരളിപ്പൂവ് നിരോധിച്ചു. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇനി മുതൽ പൂജാദി കർമ്മങ്ങൾക്ക് അരളിപൂവ് ഉപയോഗിക്കില്ല. ഭക്തജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് തീരുമാനം. തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് ഒഴിവാക്കണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരണപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തതും വാർത്തയായിരുന്നു. തുടർന്നാണ് അരളിയിലെ വിഷാംശം ചർച്ചയായതും ശാസ്ത്രീയ പരിശോധനകളിലേക്കും പരിഹാരങ്ങളിലേക്കും നീങ്ങിയതും.

Continue Reading

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ ജില്ലയിൽ 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36°C വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3 മുതൽ 5°C വരെ താപനില ഉയരും. സൂര്യാഘാതവും സൂര്യാതാപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതിനിടെ, വരുന്ന […]

Continue Reading