തലാസീമിയ രോഗികള്‍ക്ക് കരുതലായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ലോക തലാസീമിയ ദിനത്തോടനുബന്ധിച്ച് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്ന് രോഗമുക്തി നേടിയവരും നിലവില്‍ ചികിത്സയില്‍ കഴിയുന്നതുമായ തലസീമിയ രോഗികളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു. കരുതല്‍ 2.0 എന്ന പേരില്‍ നടത്തിയ പരിപാടിയോടനുബന്ധിച്ച് തലാസീമിയ ബാധിതര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഡിജിറ്റല്‍ കാര്‍ഡുകള്‍ പുറത്തിറക്കി. ഗുരുതരമായ ജനിതക രോഗങ്ങളിലൊന്നായ തലാസീമിയ ബാധിതരില്‍ രക്തത്തിലെ പ്രോട്ടീനായ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും വളരെ കുറവായിരിക്കും. തലാസീമിയ രോഗികള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ കരുതല്‍ – 2023 പദ്ധതിക്ക് വന്‍ […]

Continue Reading

അനുമോദിച്ചു

ഐ എസ് സി (+2) പരീക്ഷയിൽ 95% മാർക്കോടുകൂടി ഫുൾ എ+ നേടി വിജയിച്ച പെരുവ വല്യാട്ടിക്കുഴിയിൽ (ശിവകൃപ) അദ്വൈതിനെ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ ശ്രീധരൻ, താലൂക്ക് ജനറൽ സെക്രട്ടറി സുനേഷ് കാട്ടാംപാക്ക്, ശിവാനന്ദ പ്രഭു, സന്തോഷ് പുന്നക്കൻ എന്നിവർ അനുമോദിച്ചു.

Continue Reading

മാലിദ്വീപ് വിളിക്കുന്നു; ഇന്ത്യക്കാരെ തിരികെ വരൂ…

ഗ്രീഷ്മ സെലിൻ ബെന്നി  നീലാകാശത്തിന് കീഴെ നിർമ്മലമായ നീലജലം, തെളിഞ്ഞ ചാര മണൽ, കണ്ണഞ്ചിപ്പിക്കുന്ന മനോഹരമായ ദൃശ്യ ചാരുത തുളുമ്പുന്ന സ്വർഗ്ഗമാണ് മാലിദ്വീപ്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം. പവിഴ പുറ്റുകളും മണൽതിട്ടകളും ബീച്ചുകളും മാലിദ്വീപിന്റെ മനോഹര സൗന്ദര്യത്തെ വിളിച്ചോതുന്ന അവശേഷിപ്പുകൾ ആണ്. ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലിദ്വീപ്. മുഹമ്മദ് മൊയിസു പ്രസിഡന്റ് ആയി സ്ഥാനമേറ്റതിനുശേഷമുള്ള ഇന്ത്യ വിരുദ്ധ നിലപാടുകൾ മാലിദ്വീപ് – ഇന്ത്യ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതൊരു അവസരമായി കണ്ട് ചൈന മാലിദ്വീപുമായി പുതിയ […]

Continue Reading

മെയ് 7- ചൈൽഡ് മെൻ്റൽ ഹെൽത്ത് ദിനം; മായാതെ നോക്കണം കുഞ്ഞിൻ പുഞ്ചിരി

കുട്ടികളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകാംശമുള്ള ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ മാതാപിതാക്കളാരും പിന്നിലല്ല. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം കുട്ടിക്കുണ്ടോ, വളർച്ചക്കുറവുണ്ടോ എന്നെല്ലാം നാമെല്ലാവരും സൂക്ഷ്‌മമായി നിരീക്ഷിക്കാറുമുണ്ട്. എന്നാൽ നമ്മുടെ കുട്ടിയുടെ ശാരീരിക ആരോഗ്യത്തിൽ ചെലുത്തുന്ന ഈ ശ്രദ്ധ മാനസികാരോഗ്യത്തിൽ ആരും ശ്രദ്ദിക്കലില്ലെന്നതാണ് ദൗർഭാഗ്യകരമായ കാര്യം. കുട്ടികളുടെ മാനസികാരോഗ്യവും മാനസിക വളർച്ചയുമൊക്കെ പലകാരണങ്ങൾ നാമെല്ലാം അവഗണിക്കാറാണ് പതിവ്. എന്നാൽ ചെറുകുടുംബങ്ങളും സാങ്കേതിക വിദ്യകളുടെ അതിപ്രസരവുമെല്ലാം കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. രണ്ട് മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾ ദിവസം […]

Continue Reading

എ.എസ്.ജി ഐ ഹോസ്പിറ്റൽസ് വാസൻ ഐ കെയറിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി

കൊച്ചി: പ്രമുഖ നേത്ര പരിചരണ ആശുപത്രി ശ്യംഖലയായ എ.എസ്.ജി ഐ. ഹോസ്പിറ്റൽസ് വാസൻ ഐ കെയറിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി. കേരളത്തിലെ വാസൻ ആശുപത്രികൾ ഇനി മുതൽ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽസ് എന്ന പേരിൽ അറിയപ്പെടുമെന്ന് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു. ഇതോടെ ഇന്ത്യയിലെമ്പാടുമായി 150 ശാഖകളും 600 ലധികം നേത്രരോഗ വിദഗ്ധരുമായി രാജ്യത്തെ മുൻനിര നേത്ര പരിചരണ ആശുപത്രി ശ്യംഖലയായി എ.എസ്.ജി. ഐ ഹോസ്പിറ്റൽസ് മാറി. 21 സംസ്ഥാനങ്ങളിലെ 83 […]

Continue Reading

യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം; അഭിമുഖം മെയ് രണ്ടിന്

കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 65,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. മെയ് രണ്ടിന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 6238762784 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

കോതമംഗലം നഗരത്തെ ആവേശത്തിലാക്കി ജോയ്സ് ജോർജിൻ്റെ കൊട്ടിക്കലാശം

കോതമംഗലം : എൽ ഡി എഫിൻ്റെ കൊട്ടിക്കലാശം നഗരത്തിന് ആവേശമായി.കോതമംഗലം നിയമസഭ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നു എത്തിയ പ്രവർത്തകർ കെ എസ് ആർ ടി സി ജംഗ്ഷനിൽ ഒത്തുകൂടി. തുടർന്ന് പ്രകടനമായി ഗാന്ധി സ്കയറിലേക്ക് നീങ്ങി.ഇടുക്കി ലോകസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിൻ്റെ ഫോട്ടോയും ചിഹ്നവും കൈകളിലേന്തി പ്രവർത്തകർ പ്രകടനത്തിന് അകമ്പടിയായി. കൊട്ടിക്കലാശം ആവേശകരമാക്കാൻ തെരഞ്ഞെടുപ്പ് ഗാനങ്ങളും ചെറു പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും ഡി ജെ സിസ്റ്റത്തിൽ നിന്നും അന്തരീക്ഷത്തിൽ മുഴങ്ങി. […]

Continue Reading

ട്രെയിനിൽ നിന്നും വീണ് കാലറ്റു; യുവാവിന് ദാരുണാന്ത്യം

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റോജി(18)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.45-നായിരുന്നു സംഭവം. തിരുവല്ലയിൽ നിന്നും ട്രെയിനിൽ കയറിയ റോജി ആലുവയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീണ ഇയാളുടെ കാൽ ട്രെയിനിന്റെ വീലുകൾക്കിടയിൽ പെട്ടു. ട്രെയിൻ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണ് റോജിയെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും കാൽ പൂർണമായി അറ്റുപോയിരുന്നു. ഉടൻ തന്നെ […]

Continue Reading

മലയാളി യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

ദോഹ, ഖത്തർ : മലപ്പുറം മോങ്ങം – സൗത്ത് പാലക്കാട് മദ്രസ്സയുടെ അടുത്ത് താമസിക്കുന്ന പരേതനായ കിണറ്റിങ്ങൽ അവറാൻ കുട്ടിയുടെ മകൻ കബീർ (46) ആണ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചത്. കഴിഞ്ഞ ഒൻപതു വർഷത്തോളമായി ഖത്തറിൽ സ്‌കൈ മെറ്റൽസ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു കബീർ. ഭാര്യ: ഫർഹാന, മക്കൾ : നിദ ഫാത്തിമ, നഹ്യാൻ അഹമ്മദ്, നഫ്‌സാൻ. മാതാവ്: പാത്തുമ്മക്കുട്ടി. ശിഹാബുദ്ധീൻ,അബ്ദുൽ മുനീർ, മറിയുമ്മ ,സുലൈഖ,ആയിഷ,സുബൈദ,റസിയ എന്നിവർ സഹോദരങ്ങളാണ്. നടപടി ക്രമങ്ങൾ പൂത്തിയാക്കി മൃതദേഹം നാട്ടിലേക്ക് […]

Continue Reading

പൊതി പള്ളിയിൽ സൺഡേ സ്കൂൾ വാർഷികാഘോഷം

തലയോലപ്പറമ്പ്. പൊതി സെൻറ് മൈക്കിൾസ് ദേവാലയത്തിൽ സൺഡേ സ്കൂൾ വാർഷികാഘോഷം നടന്നു. ഹെഡ് മിസ്ട്രസ് കുഞ്ഞമ്മ ഇടക്കേരി അധ്യക്ഷത വഹിച്ചു. വികാരി ഫാ.ഡെന്നീസ് കണ്ണമാലി ഉദ്ഘാടനം ചെയ്തു. പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി പൂവക്കോട്ടിൽ, സ്കൂൾ ലീഡർ ആൽബിൻ ഗിരീഷ്, സിസ്റ്റർ മരിയ, പീറ്റർ തറപ്പേൽ,ബ്രദർ സാലസ് വേമ്പേനിക്കാലാ എന്നിവർ ആശംസ പ്രസംഗം നടത്തി. വിവിധ രംഗങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.കെ.റെജി സ്വാഗതവും, പി.റ്റി.എ. കൺവീനർ […]

Continue Reading