പൊതി പള്ളിയിൽ സൺഡേ സ്കൂൾ വാർഷികാഘോഷം

Uncategorized

തലയോലപ്പറമ്പ്. പൊതി സെൻറ് മൈക്കിൾസ് ദേവാലയത്തിൽ സൺഡേ സ്കൂൾ വാർഷികാഘോഷം നടന്നു. ഹെഡ് മിസ്ട്രസ് കുഞ്ഞമ്മ ഇടക്കേരി അധ്യക്ഷത വഹിച്ചു. വികാരി ഫാ.ഡെന്നീസ് കണ്ണമാലി ഉദ്ഘാടനം ചെയ്തു. പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി പൂവക്കോട്ടിൽ, സ്കൂൾ ലീഡർ ആൽബിൻ ഗിരീഷ്, സിസ്റ്റർ മരിയ, പീറ്റർ തറപ്പേൽ,ബ്രദർ സാലസ് വേമ്പേനിക്കാലാ എന്നിവർ ആശംസ പ്രസംഗം നടത്തി. വിവിധ രംഗങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.കെ.റെജി സ്വാഗതവും, പി.റ്റി.എ. കൺവീനർ ബിബിൻ പാച്ചേനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *