സ്ഞ്ജുവിനെ ടീമിലെടുത്തത് ബിജെപി ഇടപെടലില്‍; അവകാശവാദവുമായി നേതാവ്

പാലക്കാട്: മലയാളി താരം സ്ഞ്ജു സാംസണെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലെടുത്തത് ബിജെപിയുടെ ഇടപെടലിലെന്ന് നേതാവിന്റെ പോസ്റ്റ്. ബിജെപി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ബിജെപി സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്കില്‍ ജോമോന്‍ പറഞ്ഞത്. തിരുവനന്തപുരത്ത് നടന്ന യോഗത്തിനിടെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്ന് കാര്യം സുഭാഷിന് മുന്നില്‍ ഉന്നയിച്ചിരുന്നുവെന്നും അതിന് പിന്നാലെ സുഭാഷ് നടത്തിയ ഇടപെടലിലൂടെയാണ് സഞ്ജു ടീമിലെത്തിയതെന്നുമാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്

Continue Reading

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഔദ്യോഗിക ഇ-മൊബിലിറ്റി പാർട്ണറായി ഇന്ത്യൻ സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക്ക് മോട്ടോ; പുതിയ ഇലക്ട്രിക് മൗണ്ടൈൻ സൈക്കിൾ ശ്രേണിയായ സ്റ്റെൽവിയോ പുറത്തിറക്കി

കൊച്ചി: ഇലക്ട്രിക് വാഹനനിർമാണ രംഗത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ, കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബ്ബിന്റെ ഔദ്യോഗിക ഇ-മൊബിലിറ്റി പാർട്ണറായി. കായികരംഗത്തെ മികവുയർത്തുന്നതിനൊപ്പം സുസ്ഥിരഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് സഹകരണം. ഇതിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ പുതിയ മൗണ്ടൈൻ ബൈക്ക് മോഡലായ സ്റ്റെൽവിയോ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് അവതരിപ്പിച്ചു. സ്റ്റെൽവിയോയുടെ ഔദ്യോഗിക വീഡിയോ പ്രകാശനം ഇന്ത്യൻ പോർട്സ് ഗ്ലോബൽ എംഡി സുനിൽ മുകുന്ദൻ നിർവഹിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ […]

Continue Reading

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇന്ന് കേരളത്തിന് ക്വാര്‍ട്ടര്‍ പോരാട്ടം

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇന്ന് കേരളത്തിന് ക്വാര്‍ട്ടര്‍ പോരാട്ടം. ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ മിസോറാമാണ് കേരളത്തിന്റെ എതിരാളികള്‍. ഇന്ന് രാത്രി ഏഴ് മണിക്ക് യുപിയ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരം. സന്തോഷ് ട്രോഫിയില്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് കേരളം കളത്തിലിറങ്ങുമ്പോള്‍ കരുത്തരായ മിസോറാമിനുമേല്‍ ഒരു വിജയം മാത്രമാകും ടീമിന്റെ ലക്ഷ്യം. കളിക്കളത്തില്‍ മിസോറാമിനെ മുട്ടുകുത്തിക്കുക എന്നത് കേരളത്തിന് അനായാസമാവില്ല. ഇന്ന് രാത്രി ഏഴ് മണിക്ക് യുപിയ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ നടക്കുന്ന നടക്കുന്ന മത്സരത്തില്‍ ശക്തമായ പോരാട്ടം […]

Continue Reading

കലൂർ സ്റ്റേഡിയം കായികേതര പരിപാടികൾക്ക് വിട്ടുനൽകാൻ തീരുമാനം

കൊച്ചി: കലൂർ സ്റ്റേഡിയം കായികേതര പരിപാടികൾക്ക് വിട്ടുനൽകാൻ ജിസിഡിഎ തീരുമാനം. പൊതു സമ്മേളനങ്ങൾക്കും അവാർഡ് നിശകൾക്കും സ്റ്റേഡിയം വിട്ടുനൽകി വരുമാനം വർധിപ്പിക്കാനാണ് പദ്ധതി. എന്നാൽ തീരുമാനത്തിനെതിരെ പൊതുപ്രവർത്തകരും കായികപ്രമികളും രംഗത്തെത്തിയിട്ടുണ്ട്. ഒട്ടേറെ അന്താരാഷ്ട്ര കായിക മത്സരങ്ങൾ നടന്നിട്ടുള്ള കലൂർ സ്റ്റേഡിയം ഇപ്പോൾ ഫുട്ബോൾ മത്സരങ്ങൾക്കായി വർഷത്തിൽ അഞ്ച് മാസമാണ് ഇപയോഗിക്കുന്നത്. ഒഴിവ് സമയത്ത് കായികേതര പരിപാടികൾക്ക് വിട്ടുനൽകാനാണ് ജിസിഡിഎയുടെ പദ്ധതി.

Continue Reading

ഫിഫ റാങ്കിങ്ങില്‍ 117-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ

ന്യൂഡല്‍ഹി: ഫിഫ റാങ്കിങ്ങില്‍ 117-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. ഏറ്റവും പുതിയ റാങ്കിങ്ങില്‍ 15 സ്ഥാനങ്ങള്‍ താഴേക്കാണ് ഇന്ത്യ വീണത്. ഏഴ് വര്‍ഷത്തിനിടയിലുള്ള ഇന്ത്യയുടെ ഏറ്റവും മോശം റാങ്കാണിത്. എഫ്സി ഏഷ്യന്‍ കപ്പിലെ മോശം പ്രകടനമാണ് റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

Continue Reading

സിറ്റി വോയ്സ് ട്രോഫി സെവൻ സി.സി തലയോലപറമ്പിന്

സിറ്റി വോയ്സ് ട്രോഫിക്കായുള്ള 35+ പ്രോ-വൈക്കം ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ സമാപനം. വൈക്കം ബീച്ച് ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനലിൽ സെവൻസ് .സി.സി തലയോലപറമ്പ് , capz sports warriors അരൂകുറ്റിയെ പൊരുതി തോൽപ്പിച്ച് 35+ പ്രോ-വൈക്കം ലീഗിന്റെ ആദ്യ സീസണിലെ ചാമ്പ്യൻമാർ ആയി. സിറ്റി വോയ്സ് റീജിയണൽ മാനേജർ രജീഷ് കുമാർ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മഹാത്മാ നേരേകടവും ടോപ്പ് വൺ വെള്ളൂരും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച ഈ ടൂർണമെന്റിൽ വിന്നേഴ്സ് […]

Continue Reading

രഞ്ജി ട്രോഫി: ബംഗാളിനെ കീഴടക്കി കേരളം

തിരുവനന്തപുരം: കരുത്തരായ ബംഗാളിനെ 109 റൺസിന് കീഴടക്കി രഞ്ജി ട്രോഫിയിൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. ജയത്തോടെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത്‌നിന്ന് മൂന്നാം സ്ഥാനത്തേക്ക് കേരളം ഉയർന്നു. കേരളം ഉയർത്തിയ 449 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് മത്‌സരത്തിന്റെ അവസാന ദിനമായ ഇന്നലെ 77/2 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ബംഗാൾ പൊരുതി നോക്കിയെങ്കിലും 309 റൺസിന് ഓൾഔട്ടായി. സ്‌കോർ: കേരളം 363/10, 265/6 ഡിക്ലയേർഡ്, ബംഗാൾ, 180/10, 339/10. ബംഗാളിന്റെ ആദ്യ ഇന്നിംഗ്‌സിൽ […]

Continue Reading

ക്രിക്കറ്റിൽ ക്രൊയേഷ്യയിൽ തിളങ്ങി മലയാളി സംഘം

കൊച്ചി: വിദേശരാജ്യങ്ങളിൽ വിവിധ മേഖലകളിൽ നമ്മുടെ നാടിന് അഭിമാനമായി മാറുന്നവർ ഏറെയാണ്. അത്തരത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ തിളങ്ങിനിൽക്കുന്ന ഒരു സംഘത്തെ പരിചയപ്പെടാം. ക്രിക്കറ്റിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളുമായി ഏറ്റുമുട്ടുന്ന ഒരു സംഘം മലയാളികൾ ഉണ്ട്. ക്രൊയേഷ്യയിൽ നടന്ന യൂറോപ്യൻ ക്രിക്കറ്റ് ലീഗിൽ മികച്ച വിജയം നേടിയ ടീം തുടർ മത്സരങ്ങളെ കാത്തിരിക്കുകയാണ്. ഇനി ഇവരെ കാത്തിരിക്കുന്നത് ഇന്റർനാഷണൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പാണ്. ഈ ചാമ്പ്യൻഷിപ്പിൽ വിജയം നേടിയാൽ വിവിധ രാഷ്ട്രങ്ങളുടെ ടീമിനുവേണ്ടി മത്സരിക്കുവാൻ കഴിയും. ടീമിനെ നയിക്കുന്നവരിൽ പ്രധാനികളായ […]

Continue Reading

നെടുങ്കണ്ടം സ്റ്റേഡിയം ഉദ്ഘാടനം നാളെ (ഫെബ്രുവരി 3)

ഫുട്‌ബോള്‍ സൗഹൃദമത്സരം വൈകീട്ട് 7.30ന് നെടുങ്കണ്ടം കിഴക്കേക്കവലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച സ്റ്റേഡിയം നാളെ (ഫെബ്രുവരി 3) വൈകീട്ട് 3 ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ എം.എം മണി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കായിക പ്രതിഭകളെ ആദരിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. 6 മണിക്ക് അക്രോബാറ്റിക് ജൂഡോ ഷോയും 6.30 ന് കരാട്ടേ […]

Continue Reading

അഖില കേരള സൂപ്പർ സെവൻസ് ഫ്ളഡ്‌ ലൈറ്റ് ഫുട്ബോൾ 2024

ചേർത്തല പള്ളിപ്പുറം : വടക്കുംകര സാരഥി സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 29 ാം മത് അഖില കേരള സൂപ്പർ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ 2024 ജനുവരി 28 മുതൽ ഫെബ്രുവരി നാലുവരെ സാരഥി ഫ്ളഡ്ലൈറ്റ് ഗ്രൗണ്ടിൽ ( വടക്കുംകര ദേവി ക്ഷേത്ര മൈതാനയിൽ.വച്ച് നടത്തുന്നു. മലപ്പുറം, കൊല്ലം , ആലപ്പുഴ ജില്ലകളിലെ പ്രമുഖ ടീമുകൾ ഈ മത്സരത്തിൽ പങ്കെടുക്കുന്നു.

Continue Reading