മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ പി.ജി പൊതു പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂള്‍ സെന്ററുകളിലും നടത്തുന്ന എം.എ., എം.എസ്‌സി, എം.ടി.ടി.എം., എല്‍എല്‍.എം., എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ.പ്രോഗ്രാമുകളില്‍ 2024 വർഷത്തെ പൊതു പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു .മാർച്ച്‌ 30 വരെ രജിസ്റ്റർ ചെയ്യാം. പ്രവേശനപ്രക്രിയ, പ്രവേശന യോഗ്യത, സീറ്റുകളുടെ എണ്ണം, പരീക്ഷാ ഷെഡ്യൂള്‍ തുടങ്ങിയ വിവരങ്ങള്‍ www.cat.mgu.ac.in -ല്‍ ലഭിക്കും. അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ യോഗ്യത നേടിയിരിക്കണം. ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും […]

Continue Reading

വിദേശ സർവ്വകലാശാല; ശുപാർശ നൽകിയത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അല്ലെന്ന് ഡോ. രാജൻ ഗുരുക്കൾ

തിരുവനന്തപുരം: ബജറ്റിൽ വിദേശ സർവ്വകലാശാലകൾക്കുള്ള ശുപാർശ നൽകിയത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അല്ലെന്ന് വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ. അതേസമയം സ്വകാര്യ-വിദേശ സർവ്വകലാശാലകൾ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണം ചെയ്യുമെന്നാണ് രാജൻ ഗുരുക്കളുടെ നിലപാട്. ധനവകുപ്പ് തന്നെ ഉന്നതതലങ്ങളിലെ ചർച്ചകൾക്ക് ശേഷം എടുത്ത നയപരമായ തീരുമാനമായിരിക്കാം വിദേശ സർവ്വകലാശാലയെന്നാണ് കൗൺസിൽ വൈസ് ചെയർമാന്റെ വിശദീകരണം. സ്വകാര്യ- വിദേശ സർവ്വകലാശാലകൾക്കായുള്ള നയരൂപീകരണത്തിന് കോൺക്ലേവ് സംഘടിപ്പിക്കാനുള്ള ചുമതല കൗൺസിലിന് നൽകിയതിലും ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം മന്ത്രി അറിഞ്ഞിരുന്നില്ല എന്ന് രാജൻ […]

Continue Reading

പ്രമുഖ അമേരിക്കൻ സർവ്വകലാശാലകളുമായി കൈകോർത്ത് സ്റ്റഡി ഗ്രൂപ്പ്

കൊച്ചി: മൂന്ന് പ്രമുഖ അമേരിക്കൻ സർവ്വകലാശാലകളുമായി കൈകോർത്ത് മുൻനിര അന്താരാഷ്ട്ര എഡ്യൂക്കേഷൻ സ്പെഷ്യലിസ്റ്റുകളായ സ്റ്റഡി ഗ്രൂപ്പ്. ഒമാഹയിലെ യൂണിവേഴ്‌സിറ്റി ഓഫ് നബ്രാസ്‌ക, മെരിലാന്‍ഡിലെ ടോസന്‍ യൂണിവേഴ്‌സിറ്റി, സാന്‍ മാര്‍ക്കോസിലെ കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവയുമായാണ് സ്റ്റഡി ഗ്രൂപ്പ് പുതുതായി പങ്കാളികളാകുന്നത്. യു.കെ, അയർലന്റ് പാത്ത് വേ പ്രോഗ്രാമുകളിലെ വിദ്യാർത്ഥികളിലെ അസാധാരണമായ മുന്നേറ്റങ്ങൾ ഉൾപ്പെടെ സ്റ്റഡി ഗ്രൂപ്പിന്റെ സമീപകാല നേട്ടങ്ങളുടെ തുടർച്ചയായാണ് അമേരിക്കൻ സർവ്വകലാശാലകളുമായുള്ള സഹകരണം. 2024-ഓടെ അന്താരാഷ്ട്ര സര്‍വ്വകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം വർധിപ്പിക്കുന്നതിനും ഇവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം […]

Continue Reading

മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്‍ സപ്തതി ആഘോഷം: ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് 29 മുതൽ

കോതമംഗലം : 1953 ഒക്‌ടോബര്‍ 21-ാം തീയതി നിലവില്‍ വന്ന മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്റെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ സംഘടിപ്പിച്ചിരിക്കുന്ന ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ പത്മശ്രീ റസൂല്‍ പൂക്കുട്ടി നവംബര്‍ 29-ാം തീയതി ബുധനാഴ്ച രാവിലെ 10.30 മണിക്ക് കോതമംഗലം മാര്‍ അത്തനേഷ്യസ് ക്യാമ്പസ്സിലെ ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നിര്‍വ്വഹിക്കുന്നു. മാര്‍ അത്തനേഷ്യസ് […]

Continue Reading

സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കർണാടക: സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കർണാടകയിലാണ് സംഭവം. സ്കൂളിലെ അടുക്കളയിൽ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാർ ചെമ്പിലേക്ക് വീണ് ഏഴ് വയസുകാരിയായ മഹന്തമ്മ ശിവപ്പയാണ് മരിച്ചത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തു.

Continue Reading

ഡല്‍ഹിയിലെ വായു ഗുണനിലവാരം വളരെ മോശമായി തുടരുന്നു; സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും

ഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം തിങ്കളാഴ്ചയും ‘വളരെ മോശം’ വിഭാഗത്തില്‍ തന്നെ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച രാവിലെ ആറിന് എക്യുഐ 331 ആയിരുന്നു. രാവിലെ 8 മണിയോടെ, ആര്‍കെ പുരത്ത് 346, ന്യൂ മോട്ടി ബാഗില്‍ 342, ഐജിഐ എയര്‍പോര്‍ട്ട് ഏരിയയില്‍ 318, ആനന്ദ് വിഹാര്‍ ഏരിയയില്‍ 364, നെഹ്റു നഗറില്‍ 383 എന്നിങ്ങനെയാണ് എക്യുഐകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബി.എസ്.സി. ന്യൂക്ലിയാര്‍ മെഡിസിന്‍ കോഴ്സിന് അനുമതി

സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജി കോഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.6 സീറ്റുകളുള്ള കോഴ്‌സിനാണ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ തന്നെ വളരെ കുറച്ച്‌ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഈ കോഴ്‌സുള്ളത്. പുതിയ കോഴ്‌സ് ആരംഭിക്കുന്നതോടെ നൂതനമായ ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജിയില്‍ കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാന്‍ സാധിക്കും. നടപടിക്രമങ്ങള്‍ പാലിച്ച്‌ അടുത്ത അധ്യയന വര്‍ഷം തന്നെ കോഴ്‌സ് ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. റേഡിയോ ആക്ടീവ് മൂലകങ്ങളും […]

Continue Reading

മാഞ്ഞൂർ ഗവ എൽ.പി സ്കൂളിൽ സീലിംഗ് തകർന്ന് നാശനഷ്ടം; അഡ്വ. മോൻസ് ജോസഫ് എംഎൽഎ സന്ദർശനം നടത്തി

കടുത്തുരുത്തി: മാഞ്ഞൂർ ഗവ എൽ.പി സ്കൂളിൽ കഴിഞ്ഞ ദിവസം സീലിംഗ് തകർന്നു ഉണ്ടായ നാശനഷ്ടം പഞ്ചായത്ത് അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ സന്ദർശിക്കുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. എം.എൽ.എ എന്ന നിലയിൽ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് മോൻസ് ജോസഫ് ഉറപ്പ് നൽകുകയും ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോമളവല്ലി രവീന്ദ്രൻ, സുനു ജോർജ്, ഒ. എം. ചാക്കോ, ജയിനി തോമസ്, മാഞ്ഞൂർ മോഹൻകുമാർ, സി. എം. ജോർജ്, ഹെഡ്മിസ്ട്രെസ് ജൂബി ജേക്കബ്, പി […]

Continue Reading

ഹയര്‍സെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പ്

ഹയര്‍സെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാല്‍പ്പതില്‍ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.നേരത്തെ ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ ജനറല്‍ വിഭാഗത്തില്‍ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു. നിലവില്‍ സ്പെഷ്യല്‍ റൂള്‍ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാല്‍ പഠിപ്പിക്കുവാൻ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ് പ്രായം പുനര്‍നിശ്ചയിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Continue Reading

എം എ കോളേജിൽ ദ്വിദിന ദേശീയ സെമിനാർ

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെയും, മാഗ്‌നറ്റിക് റേസോണൻസ് സൊസൈറ്റി കേരളയുടെയും (Magnetic Resonance Society Kerala (MRSK) സംയുക്ത ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് സെന്ററിലെ അസോ.പ്രൊഫസർ ഡോ. ജിതേന്ദർ ചുഹ് സെമിനാർ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ഐ ഐ എസ് ഇ ആർ അസോ. പ്രൊഫ. ഡോ. വിനീഷ് വിജയൻ അധ്യക്ഷത വഹിച്ചു.കേരള സ്റ്റേറ്റ് […]

Continue Reading