തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ജയില്‍ മോചിതനായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗം. അഴിമതിക്കാരെല്ലാം ബിജെപിയില്‍ ആണെന്നും അഴിമതിക്കെതിരെ എങ്ങനെ പോരാടണം എന്നത് തന്നില്‍ നിന്നും പഠിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ആപ്പ് ചെറിയ പാര്‍ട്ടിയാണ്. ആപ്പിന്റെ നാല് നേതാക്കളെയാണ് മോദി ജയിലില്‍ അടച്ചത്. അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സജ്ഞയ് സിംഗ്, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ജയിലില്‍ ആക്കി. ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം. നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആപ്പിനെ തകര്‍ക്കാനാകില്ല. തകര്‍ക്കാന്‍ […]

Continue Reading

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്; രണ്ട് മരണം

ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിൽ രണ്ട് പേർ മരിച്ചു. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട് പേർക്ക് ജീവൻ നഷ്ട്ടമായത്. ശക്തമായ പൊടിക്കാറ്റിലുണ്ടായ അപകടങ്ങളിൽ ആകെ 23 പേർക്ക് പരിക്കേറ്റു. കാറ്റിനൊപ്പം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴയും ലഭിച്ചു. രാത്രി 9 മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Continue Reading

ഷിംലയിൽ വാഹനാപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും

ഹിമാചർ പ്രദേശിലെ ഷിംലയിൽ വാഹനാപകടത്തിൽ മരിച്ച സൈനികൻ ആദർശിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. വൈകിട്ട് കരിപ്പൂർ എയർപോർട്ട് വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുക. ഇന്ത്യൻ ആർമി 426 എൻജിനീയറിങ് റെജ്മെൻ്റ് സൈനികനായ 26 കാരൻ ആദർശ് കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ സൈനിക വാഹനത്തിലേക്ക് പാറക്കല്ല് പതിച്ചാണ് ഇന്നലെ അപകടം ഉണ്ടായത്.

Continue Reading

ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍ഡ്യ സഖ്യം ഉത്തര്‍പ്രദേശില്‍ വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സംഘടിപ്പിച്ച ഇന്‍ഡ്യാ മുന്നണിയുടെ സംയുക്ത റാലിയിലാണ് പ്രതികരണം. ‘നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല. ഉത്തര്‍പ്രദേശില്‍ ബിജെപി കനത്ത തിരിച്ചടി നേരിടും. ഒരു മാറ്റം ജനം ഇതിനകം മനസ്സില്‍ കുറിച്ചുകഴിഞ്ഞു.’ രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ […]

Continue Reading

നരേന്ദ്ര ധബോൽക്കർ വധക്കേസ്: രണ്ട് പേർക്ക് ജീവപര്യന്തം

പൂനെ: നരേന്ദ്ര ധബോൽക്കർ വധക്കേസിൽ രണ്ട് പേർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അഞ്ച് പ്രതികളുള്ള കേസിൽ മൂന്ന് പേരെ വെറുതെ വിട്ടു. യുഎപിഎ കേസുകൾക്കായുള്ള പുനെയിലെ പ്രത്യേക കോടതിയുടേതാണ് വിധി. മഹാരാഷ്​ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപകനായിരുന്ന ധബോൽക്കർ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ വ്യക്തിയായിരുന്നു. അന്ധവിശ്വാസത്തിനെതിരായ ധബോൽക്കറുടെ പ്രവർത്തനങ്ങളെ പ്രതികൾ എതിർത്തിരുന്നുവെന്ന് പ്രോസിക്യൂഷൻ അന്തിമ വാദത്തിൽ വ്യക്തമാക്കിയിരുന്നു. 2013 ആഗസ്​റ്റ്​ 20നാണ്​ ബൈക്കിലെത്തിയ അക്രമികൾ നരേന്ദ്ര ധബോൽക്കറെ വെടിവെച്ചുകൊന്നത്​. പൂനെ പൊലീസ് അന്വേഷിച്ചുതുടങ്ങിയ കേസ് 2014ൽ […]

Continue Reading

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 93 മണ്ഡലങ്ങൾ വിധിയെഴുതും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം. 93 മണ്ഡലങ്ങൾ വിധിയെഴുതും. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 93 മണ്ഡലങ്ങളില്‍ 72ലും 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നു. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്ന 26 സീറ്റിലും 2019ല്‍ വിജയിച്ചത് ബിജെപിയായിരുന്നു.

Continue Reading

കെജ്‌രിവാളിന്റെ ജാമ്യം; സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കണമോയെന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഇഡിയുടെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനമെടുക്കാനുള്ള സാധ്യത. ഹര്‍ജിയില്‍ വാദം നീണ്ടാല്‍ ഇടക്കാല ജാമ്യം നല്‍കുമെന്നായിരുന്നു സുപ്രിംകോടതി നേരത്തെ നിലപാട് വ്യക്തമാക്കിയത്. ജയിലില്‍ കഴിയവെ മുഖ്യമന്ത്രി എന്ന നിലയില്‍ അരവിന്ദ് കെജ്‌രിവാളിന് ഔദ്യോഗിക രേഖകളില്‍ ഒപ്പിടാനാകുമോയെന്നും ഇഡി വിശദീകരണം നല്‍കണം. ഡല്‍ഹി കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ടും […]

Continue Reading

ബംഗാൾ ഗവർണർക്കെതിരായ പരാതി; രാജ്ഭവൻ ജീവനക്കാർക്ക് വീണ്ടും നോട്ടീസ് 

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ രാജ്ഭവൻ ജീവനക്കാർക്ക് വീണ്ടും നോട്ടീസ് അയച്ച് ബംഗാൾ പൊലീസ്. മൂന്ന് ജീവനക്കാരോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചു. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും മൂന്ന് ഉദ്യോഗസ്ഥർ ഹാജരായിരുന്നില്ല. രാജ്ഭവനിലെ കരാർ ജീവനക്കാരി തനിക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതി പ്രതികാര നടപടിയെന്നാണ് ഗവർണറുടെ നിലപാട്. ഇത് തൃണമൂൽ കോൺഗ്രസിൻ്റെ വോട്ട് നേടൽ തന്ത്രമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. ഗുണ്ടാരാജ് തടഞ്ഞതിലെ പ്രതികാരം […]

Continue Reading

ബജ്റംഗ് പൂനിയയ്ക്ക് സസ്പെൻഷൻ

ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സ് മെഡൽ ജേതാവായ ഗുസ്തിതാരം ബജ്റംഗ് പൂനിയയ്ക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് നടപടി. ഉത്തേജക വിരുദ്ധ പരിശോധനയ്ക്ക് താരം തയ്യാറാകാതിരുന്നതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. മാർച്ച് 10ന് സോണിപട്ടിൽ വെച്ച് നടന്ന ട്രയൽസിൽ ബജ്റം​ഗ് രോഹിത് കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിൽ താരം തിരിച്ചുപോകുകയായിരുന്നു. ബജ്റം​ഗ് പൂനിയയുടെ നടപടിയിൽ വിശദീകരണം നൽകാൻ മെയ് ഏഴ് വരെ താരത്തിന് സമയം നൽകിയിട്ടുണ്ട്. സസ്പെൻഷൻ തുടരുന്ന സമയത്തോളം ഇനിയൊരു ​ഗുസ്തി മത്സരത്തിലോ ട്രെയൽസിലോ താരത്തിന് പങ്കെടുക്കാൻ കഴിയില്ല. […]

Continue Reading

നിജ്ജാർ കൊലപാതകം: മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ

ഡൽഹി: ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവായിരുന്ന ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ പ്രതികൾ പിടിയിലെന്ന് സൂചന. മൂന്ന് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കരൺപ്രീത് സിങ്, കമൽ പ്രീത് സിങ്, കരൺ ബ്രാർ എന്നിവരാണ് പിടിയിലായത്. ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ചാണ് നിജ്ജാറെ അജ്ഞാതർ വെടിവെച്ച് കൊന്നത്. നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും നിജ്ജാറിനെ വെടിവെക്കുകയും ചെയ്തവരാണ് അറസ്റ്റിലായ പ്രതികളെന്നാണ് റിപ്പോർ‌ട്ടിൽ പറയുന്നത്. കാനഡയിൽ നടന്ന മറ്റ് മൂന്ന് […]

Continue Reading