സിൽക്ക് ആവാൻ ചന്ദ്രിക രവി; സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്. ഇത്തവണ സില്‍ക്കാവാന്‍ ചന്ദ്രിക രവി. ‘സില്‍ക്ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത്’ എന്ന് പേരിട്ടിരിക്കുന്ന ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം ആരംഭിക്കും. സിൽക്ക് സ്മിതയുടെ കരിയറിൽ അവർ നേരിട്ട വെല്ലുവിളികളും ഉയർച്ച താഴ്ചകളും ചിത്രം ചർച്ച ചെയ്യും. ഡിസംബര്‍ രണ്ടിന് സ്മിതയുടെ ജന്മദിനത്തിൽ നിർമാതാക്കളായ എസ്ടിആര്‍ഐ സിനിമാസ് ചിത്രത്തിന്റെ പ്രഖ്യാപനവും ഒരു അന്നൗൺസ്‌മെന്റ് വീഡിയോയും പുറത്തിറക്കി. എസ്.ബി. വിജയ് അമൃതരാജ് നിര്‍മിക്കുന്ന ചിത്രം ജയറാം ശങ്കരന്‍ സംവിധാനം […]

Continue Reading

ആരാധകരെ ആർമി എന്ന് വിളിച്ചതിന് നടൻ അല്ലു അർജുന് എതിരെ പൊലീസിൽ പരാതി

ഏറെ നാളുകളായി അല്ലു അർജുന്റെ പുഷ്പ 2 വിനായി ആരാധകർ കാത്തിരിക്കുകയാണ്. ഡിസംബർ 5 നാണു ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ ഉൾപ്പടെ പ്രൊമോഷന്റെ ഭാഗമായി ആരാധകർ എത്തിയിരുന്നു. അല്ലുവിന് വൻ സ്വീകരണമാണ് പ്രൊമോഷൻ വേദികളിൽ ലഭിക്കുന്നത്. ഇപ്പോഴിതാ പ്രമോഷൻ പരിപാടിക്കിടെ ആരാധകരെ ആർമി എന്ന് വിളിച്ചതിനെ തുടർന്ന് താരത്തിനെതിരെ പൊലീസിൽ പരാതി വന്നിരിക്കുകയാണ്. ഹൈദരാബാദിലെ ജവഹർ നഗർ പൊലീസ് സ്റ്റേഷനിൽ ആണ് ശ്രീനിവാസ് ഗൗഡ് എന്ന വ്യക്തി പരാതി നൽകിയത്. അല്ലു ആരാധകരെയും ഫാൻസ്‌ ക്ലബിനെയും […]

Continue Reading

പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത ലൈഫ് ഓഫ് മാൻഗ്രോവ്

എൻ എൻ ബൈജു രചനയും സംവിധാനവും നിർവഹിച്ച ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത മികച്ച ചിത്രമായി മാറി. മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ചു എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ ഹൃദയസ്പർശിയായ ജീവിത കഥ പുസ്തകം ആകുന്നതാണ് ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ടൈറ്റിൽ. കണ്ടൽക്കാടുകളുടെ സംരക്ഷണവും കാൻസർ കാർന്നു തിന്നുന്ന ഒരു ഗ്രാമപ്രദേശവും,ഒപ്പം തന്നെ ക്യാൻസർ രോഗിയായ കുട്ടിയുടെ അതിജീവനവും ചിത്രത്തിലൂടെ വരച്ചുകാട്ടപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം […]

Continue Reading

നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സെറിബ്രല്‍ പാള്‍സി വഴിമാറി; പ്രേക്ഷക മനസ്സിൽ ‘കളം’ നിറഞ്ഞ് രാഗേഷ് കുരമ്പാല

ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതനായയൊരാൾ തിരക്കഥയും സംവിധാനവും ചെയ്ത സിനിമ ഇന്ന് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വിദേശ രാജ്യത്തെ ഏതെങ്കിലും പ്രതിഭാധനൻ്റെ ചിത്രമാണ് നിങ്ങളുടെ മനസ്സിലേക്ക് എത്തുന്നതെങ്കിൽ തെറ്റി. രാകേഷ് കൃഷ്ണന്‍ കുരമ്പാല എന്ന പന്തളംകാരൻ്റെ കഥയാണിത്, അല്ല ജീവിതം. എല്ലാ പ്രതിസന്ധികളെയും പോരാടി അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത കളം@24 എന്ന സിനിമ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫാന്റസി- ഡ്രാമ വിഭാഗത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലര്‍ രാഗേഷ് കൃഷ്ണന്‍ ഒരുക്കിയത്. ആദ്യദിനം തന്നെ […]

Continue Reading

പറവ ഫിലിംസിലെ ഇൻകം ടാക്സ് റെയ്ഡ്: 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍

സിനിമാ നിർമാണ കമ്പനിയായ പറവ ഫിലിംസിലെ ഇൻകം ടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പണത്തിന്‍റെ ഉറവിടം അന്വേഷിക്കും. സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന […]

Continue Reading

എല്ലാവർക്കും ആ കഥാപാത്രം ഇഷ്ടമാകും, പുഷ്പ 2 വിലെ ഫഹദിന്റെ റോളിനെ കുറിച്ച് അല്ലു അർജുൻ

അല്ലു അർജുൻ ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2 ദി റൂൾ’.ഡിസംബർ അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക.ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ ചടങ്ങിൽ അല്ലു അർജുൻ ഫഹദിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. പുഷ്പ 2 വിൽ ഫഹദ് തകർത്തിട്ടുണ്ടെന്നും എല്ലാവർക്കും ഫഹദിന്റെ കഥാപാത്രം ഇഷ്ടമാകുമെന്നുമാണ് അല്ലു അർജുൻ പറഞ്ഞത്.തന്റെ കരിയറിൽ ആദ്യമായി വലിയൊരു മലയാളി നടനൊപ്പം അഭിനയിച്ചു, ഫഹദ് ഫാസിൽ. അദ്ദേഹത്തെ താൻ ഈ സ്റ്റേജിൽ മിസ് ചെയ്യുന്നുവെന്നും […]

Continue Reading

നാഗചൈതന്യയുടെ കല്യാണത്തിന് പടം പിടിക്കാൻ വരുന്നത് നെറ്റ്ഫ്ലിക്സ്

തെന്നിന്ത്യ ആവേശത്തോടെ കാത്തിരിക്കുന്ന കല്യാണമാണ് നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും. അടുത്ത മാസം നാലിന് ഹൈദരാബാദിൽവെച്ചാണ് താര വിവാഹമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോഴിതാ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിവാഹ വിഡിയോ ഒടിടിയിലൂടെ എത്തുമെന്നാണ് വിവരം. മുൻപ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിവാഹം പ്രേക്ഷകരിലേക്കെത്തിച്ച നെറ്ഫ്ലിസ് തന്നെയാവും നാഗ ചൈത്യയുടേയും വിവാഹം കാമറക്കുള്ളിലാകുക.

Continue Reading

ലക്കി ഭാസ്കർ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല, മലയാളികളുടെ പ്രിയപ്പെട്ട ഡീക്യുവിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം ഒടിടി റിലീസിനെത്തുന്നു. ദീപാവലി ദിനമായ ഒക്ടോബർ 31ന് ആണ് ചിത്രം പ്രദർശനത്തിനെത്തിയത്. തന്‍റെ കരിയറിലെ ആദ്യ നൂറുകോടി കൂടിയാണ് ദുൽഖർ ലക്കി ഭാസ്കറിലൂടെ അടിച്ചെടുത്തത്. 1980കളിൽ കോടീശ്വരനായി മാറുന്ന ബാങ്കറായ ഭാസ്‌കർ കുമാർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിൽ ഭാസ്‌കറിൻ്റെ ഭാര്യ സുമതിയായി മീനാക്ഷി ചൗധരിയാണ് വേഷമിട്ടിട്ടുള്ളത്. കൂടാതെ റുംകി, സച്ചിൻ ഖേദേക്കർ, മാനസ ചൗധരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ […]

Continue Reading

“ഒരുമ്പെട്ടവൻ “ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

നിസ്സാർ മാമുക്കോയ അവതരിപ്പിക്കുന്ന എസ് എച്ച് ഒ ജോൺ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത് ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിച്ച് സുജീഷ് ദക്ഷിണകാശിയും ഹരിനാരായണൻ കെ എം സംവിധാനം ചെയ്യുന്ന “ഒരുമ്പെട്ടവൻ ” എന്ന ചിത്രത്തിന്റ ഒഫീഷ്യൽ ക്യാരക്ടർ പോസ്റ്റർ റിലീസായി. നിസ്സാർ മാമുക്കോയ അവതരിപ്പിക്കുന്ന എസ് എച്ച് ഒ ജോൺ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. സുധീഷ്,ഐ എം വിജയൻ,,സുനിൽ […]

Continue Reading

വവ്വാലും പേരയ്ക്കയും നവംബർ 29ന് തിയേറ്ററുകളിലേക്ക്

പുതുമുഖങ്ങളായ സോണി ജോൺ, ആതിര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ എസ് ജെ പി ആർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രഘുചന്ദ്രൻ ജെ മേനോൻ നിർമ്മിച്ച് ജോവിൻ എബ്രഹാമിന്റെ കഥയ്ക്ക് എൻ.വി. മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വവ്വാലും പേരയ്ക്കയും നവംബർ 29 ന് മൂവിമാർക്ക് പ്രദർശനത്തിനെത്തിക്കുന്നു.കോമഡി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന വ്യത്യസ്തമായ പ്രണയകഥയുമായാണ് വവ്വാലും പേരയ്ക്കയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ജോവിൻ എബ്രഹാം, ജാഫർ ഇടുക്കി, സുനിൽ സുഗത , നാരായണൻകുട്ടി, ഹരീഷ് പേങ്ങൻ, സീമാ ജി. […]

Continue Reading