ഡല്‍ഹി നിരത്തില്‍ ഇന്ന് 2,500 ഓളം ട്രാക്ടറുകള്‍ അണിനിരക്കും; ഡല്‍ഹി ചലോ മാര്‍ച്ചുമായി കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചുമായി കര്‍ഷക സംഘടനകള്‍ മുന്നോട്ട്. മന്ത്രിതല സമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ സംഘടനകള്‍ തീരുമാനിച്ചത്. താങ്ങുവില സംബന്ധിച്ച് തീരുമാനത്തിലെത്താതിരുന്നതാണ് സമരത്തില്‍ ഉറച്ച് നില്‍ക്കാനുള്ള പ്രധാന കാരണം. ഇന്ന് രാവിലെ പത്തോടെ 2,500 ഓളം ട്രാക്ടറുകളുമായി മാര്‍ച്ച് നടത്താനാണ് തീരുമാനം.ദില്ലിച്ചാലോ പ്രക്ഷോഭം പ്രഖ്യാപിച്ച കര്‍ഷക സംഘടനകളെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ വൈകിട്ട് അഞ്ചിന് ചണ്ഡിഗഡില്‍ യോഗം വിളിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, നിത്യാനന്ദ റായി […]

Continue Reading

മുപ്പത് വർഷമായി തരിശ് കിടന്ന ഞീഴൂർ പഞ്ചായത്തിലെ ഞീഴൂർ പാടശേഖരത്ത് ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു

ഞീഴൂർ: മുപ്പത് വർഷമായി തരിശ് കിടന്ന ഞീഴൂർ പഞ്ചായത്തിലെ ഞീഴൂർ പാടശേഖരത്ത് ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.സുനിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ് അദ്യക്ഷത വഹിച്ചു. ഞീഴുർ ഗ്രാമപഞ്ചായത്തിൻ്റെ നേത്യത്വത്തിൽ പെരുവ സ്വദേശികളായ ചെത്തു കുന്നേൽ ബൈജുവും, എള്ളുകാലായിൽ ഷിജോയും ചേർന്നാണ് ഇവിടെ ക്വഷിയിറക്കിയത്. മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.വാസുദേവൻ നായർ, ഞീഴുർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി.ദേവദാസ്, പഞ്ചായത്തംഗങ്ങളായ ബീന ഷിബു, ബോബൻ […]

Continue Reading

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ, കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കിയത് ബാങ്കിലെ ജപ്തി നോട്ടിസ് ലഭിച്ചതിനുപിന്നാലെ

കണ്ണൂര്‍: കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേസി ആല്‍ബര്‍ട്ടാണ് ജീവനൊടുക്കിയത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു.

Continue Reading

ശക്തമായ മഴ:അമ്പലപ്പുഴയില്‍ വന്‍ കൃഷിനാശം

അമ്പലപ്പുഴ : തോരാതെ പെയ്യുന്ന മഴയില്‍ അമ്ബലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലെ നാലുപാടം പാടശേഖരത്തില്‍ വ്യാപക കൃഷിനാശം.ഇവിടെ വിളവെടുപ്പുപാകമായ 200 ഏക്കറിലധികം നെല്ല് മഴയില്‍ വീണുപോയി. ഒരാഴ്ച മുൻപാണ് ഇവിടെ യന്ത്രമുപയോഗിച്ച്‌ കൊയ്ത്തു തുടങ്ങിയത്. മഴ ശക്തമായതോടെ വിളവെടുപ്പു തടസ്സപ്പെട്ടു. ദിവസങ്ങളായി തുടരുന്ന മഴയില്‍ നെല്‍ച്ചെടികള്‍ വീണടിയുകയായിരുന്നു. 200 ഏക്കറിലധികം കൊയ്തെടുക്കാനാവാത്തവിധം വീണടിഞ്ഞിട്ടുണ്ടെന്ന് പാടശേഖരസമിതി സെക്രട്ടറി ഡി. സതീശൻ, പ്രസിഡൻറ് ജോസുകുട്ടി എന്നിവര്‍ പറഞ്ഞു. വൈദ്യുതിബന്ധം നിലച്ചതിനാല്‍ മോട്ടോര്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാൻ കഴിയാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ഇവര്‍ […]

Continue Reading

സംസ്ഥാനത്ത് ഉള്ളി വില വർധിക്കുന്നു; ദുരിതത്തില്‍ ജനങ്ങൾ

കൊച്ചി: ഒരു ഇടവേളക്കുശേഷം സംസ്ഥാനത്ത് ചെറുകിട മാർക്കറ്റുകളിൽ ഉള്ളി വില അമിതമായി വർധിക്കുന്നു. മഹാരാഷ്ട്രയിൽ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് സംസ്ഥാനത്ത് ചെറിയുള്ളി വെളുത്തുള്ളി എന്നിവയുടെ വില 100 കടക്കാൻ ഇടയാക്കിയത്. ചെറുകിട കച്ചവടക്കാർ 120 രൂപ വരെ ഈടാക്കിയാണ് ഉള്ളി വിൽക്കുന്നത്. പച്ചക്കറി വില കുറഞ്ഞതിന്റെ ആശ്വാസം ഇല്ലാതാക്കുന്ന രീതിയിലാണ് ഉള്ളി വെളുത്തുള്ളി എന്നിവയുടെ വിലയിൽ വൻവർധനവ് ഉണ്ടായത്. മൊത്തം മാർക്കറ്റുകളിലടക്കം മഹാരാഷ്ട്രയിൽ നിന്ന് ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവയുടെ വരവ് കുറഞ്ഞതോടെ കിലോയ്ക്ക് 100 […]

Continue Reading

തരിശ് കിടന്ന പാടത്ത് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൃഷി ഇറക്കി

കടുത്തുരുത്തി: മുപ്പതിലധികം വർഷമായി തരിശ് കിടന്ന ഏഴേക്കറോളം പാടത്ത് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൃഷി ഇറക്കി. ഞീഴൂർ പഞ്ചായത്തിലെ ഞീഴൂർ പാടശേഖരത്തിലാണ് നടീൽ നടത്തിയത്. ഇതിൻ്റെ ഭാഗമായുള്ള നടീൽ ഉത്സവം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു. വർഷങ്ങളായി തരിശ് കിടന്നത് മൂലം വരമ്പുകൾ എല്ലാം നിരന്ന് പോയിരുന്നു വിവിധ സ്വകാര്യ വ്യക്തികളുടെ നിലം പാട്ടത്തിനെടുത്താണ് കൃഷി ഇറക്കുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.സുനിൽ, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് […]

Continue Reading

നെല്ലിന്റെ സംഭരണവില 31.47 രൂപയായി വര്‍ദ്ധിപ്പിക്കണം; മോന്‍സ് ജോസഫ് എം.എല്‍.എ

കടുത്തുരുത്തി: നെല്ലിന്റെ ഉത്പ്പാദനചെലവ് പതിന്മടങ്ങ് വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ നെല്ലിന്റെ സംഭരണവില കേന്ദ്ര-സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 31.47 രൂപ നൽകാൻ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന നേതൃസംഗമവും കേരളാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക അവകാശ പ്രഖ്യാപന സമ്മേളനവും കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നെല്‍കൃഷിക്കാര്‍ക്ക് നല്‍കിയ ആനുകൂല്യം യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുകയും […]

Continue Reading

അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ അരീക്കര ഇടവകയിലെ അമ്മായിക്കുന്നേല്‍ കുടുംബവുമായി സഹകരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാന തല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷകന് ഇരുപത്തി അയ്യായിരം (25000) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. കുറഞ്ഞത് പാല്‍ ഉത്പാദിപ്പിക്കുന്ന 5 മൃഗങ്ങളെങ്കിലും അപേക്ഷകന് ഉണ്ടായിരിക്കേണ്ടതാണ്. പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷകര്‍ക്ക് മൃഗപരിപാലന രംഗത്ത് കുറഞ്ഞത് 3 […]

Continue Reading

കേരകര്‍ഷകരോടുള്ള ക്രൂരമായ അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണം; അഡ്വ മോന്‍സ് ജോസഫ് എം.എല്‍.എ

കടുത്തുരുത്തി: നാളികേരത്തിന്റെ വിലത്തകര്‍ച്ചമൂലം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കേരകര്‍ഷകരോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന ക്രൂരമായ അവഗണന അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും കേരള കര്‍ഷക യൂണിയന്റേയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ 100 കേന്ദ്രങ്ങളില്‍ നടത്തുന്ന കേരകര്‍ഷക സൗഹാര്‍ദ്ദ സംഗമത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേര സംഭരണം പരിപൂര്‍ണ്ണമായും പരാജയപ്പെട്ടതിന് സംസ്ഥാന സര്‍ക്കാര്‍ സമാധാനം പറയണം. കേരകര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ […]

Continue Reading

രണ്ട് മാസമായി യൂറിയ കിട്ടാനില്ല; കർഷകർ പ്രതിസന്ധിയിൽ

കടുത്തുരുത്തി: എല്ലാ വിളകൾക്കും അത്യാവശ്യമായ രാസവളങ്ങളിൽ പ്രാധാനപ്പെട്ട യൂറിയ ലഭ്യമല്ലാതായിട്ട് രണ്ട് മാസങ്ങൾ പിന്നിട്ടു. യൂറിയാ ക്ഷാമം എറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് നെൽകൃഷിയെയാണ്. ഇപ്പോൾ നടക്കുന്ന വരിപ്പു കൃഷിക്ക് യൂറിയാ പ്രയോഗിക്കാൻ കഴിയാതെ വന്നത് വിളവിനെ ദോഷമായി ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. വിരപ്പു കൃഷി (വർഷ കൃഷി ) യുടെ രണ്ടാം വളവും മൂന്നാം വളവും ഇടാനുള്ള കർഷകരാണിപ്പാേൾ യൂറിയ ലഭിക്കാതെ പ്രതി സന്ധി നേരിടുന്നത്. ഒന്നാം വളത്തിന് ഫാക്ടംഫോസ് പോലുള്ള കോംപ്ലക്സ് വളത്തിനൊപ്പം പാെട്ടാഷും യൂറിയായും […]

Continue Reading