- പാർട്ടി സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് പ്രൗഢഗംഭീര സമാപനം
കൊച്ചി: ഭരണകൂട നേതൃത്വത്തിൽ നടക്കുന്ന മുസ്ലിം വിരുദ്ധ പ്രചാരണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് രവി ശങ്കർ ത്രിപാഠി പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന സമ്മേളനം പണ്ഡിറ്റ് കറുപ്പൻ – സഹോദരൻ അയ്യപ്പൻ നഗറിൽ (ടൗൺഹാളിൽ എറണാകുളം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിഖുകാരനും ഒരുമിച്ച് ജീവിക്കുന്ന ഈ മണ്ണിൽ വിദ്വേഷത്തിന്റെ വിഷം കലർത്തുന്നവർ രാജ്യത്തെ ദുർബലമാക്കുകയാണ്. ഇവർ ഹിന്ദുക്കളെ സംരക്ഷിക്കുകയല്ല, ഹിന്ദു മതത്തെ ഉപയോഗിച്ച് ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വേർതിരിക്കുക, മുസ്ലിം വിരുദ്ധ പ്രചാരണം നടത്തി ഹിന്ദുക്കളിൽ ഭയം സൃഷ്ടിക്കുക, ആ ഭയത്തിൽ നിന്ന് വോട്ട് കൊയ്യുക ഇതാണ് ഇവരുടെ തന്ത്രം. ഇവരുടെ തെരഞ്ഞെടുപ്പ് പദ്ധതി ഒരു വികസന പദ്ധതിയല്ല; വംശീയ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ട അക്രമങ്ങൾക്ക് ഇരയായത് ദളിതർ അടക്കമുള്ള ഹിന്ദു സമുദായക്കാരാണ്. വെറുപ്പിന്റെയും വംശീയതയുടെയും അനിവാര്യ പരിണതിയാണിത്. രാമൻ്റെ പേരിൽ വെറുപ്പ് പ്രചരിപ്പിക്കുന്ന ഇവർ ക്ഷേത്രങ്ങളെ കച്ചവട കേന്ദ്രങ്ങളാക്കിയെന്നും രവിശങ്കർ ത്രിപാഠി കൂട്ടിച്ചേർത്തു.
എസ്ഐആറിനെതിരെ നടക്കുന്ന ജെൻസി പോരാട്ടങ്ങൾക്ക് ആവേശം പകർന്ന ഭോജ്പുരി ഗായിക നേഹ സിംഗ് റാത്തോർ മുഖ്യാതിഥിയായി പങ്കെടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോൺ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പുതിയ സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റസാഖ് പാലേരിക്ക് വിവിധ നേതാക്കൾ ഹാരാർപ്പണം നടത്തി. റസാഖ് പാലേരി പ്രത്യഭിവാദ്യ സംസാരം നടത്തി. പാർട്ടി ദേശീയ ട്രഷറർ അതീഖ് റഹ്മാൻ 2026-29 പുതിയ പ്രവർത്തനകാലയളവിലേക്കുള്ള 40 അംഗ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു.
വെൽഫെയർ പാർട്ടി കർണാടക സംസ്ഥാന പ്രസിഡന്റ് താഹിർ ഹുസൈൻ അഭിവാദ്യ പ്രസംഗം നടത്തി. എഫ്ഐടിയു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ, പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് അസ്ലം ചെറുവാടി, പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. എ അബ്ദുൽ ഹക്കീം, ഇ. സി ആയിശ, സംസ്ഥാന കമ്മിറ്റി അംഗം സണ്ണി മാത്യു എന്നിവർ സമ്മേളന പ്രമേയവതരണം നടത്തി. മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള ഭരണകൂട കടന്നാക്രമണങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ ഭരണസൗകര്യാർത്ഥവും വികസന നീതി ഉറപ്പാക്കാനുമായി പുതിയ ജില്ലകൾ രൂപീകരിക്കുക, ഭൂമിയുടെ നീതിപൂർവമായ പുനർവിതരണം ഉറപ്പാക്കുന്ന സമഗ്ര ഭൂപരിഷ്കരണ നിയമത്തിന് സർക്കാർ രൂപം നൽകുക എന്നീ വിഷയങ്ങളിലാണ് പ്രമേയ അവതരണം നടത്തുന്നത്. സംസ്ഥാന സെക്രട്ടറി നാസർ കീഴുപറമ്പ് പരിപാടിയിൽ നന്ദി പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി, കേരളം
സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ 2026-29
- റസാഖ് പാലേരി (പ്രസിഡൻ്റ്)
- എ. പി വേലായുധന്
- ആദില്‍ അബ്ദുല്‍ റഹീം
- അര്‍ച്ചന പ്രജിത്ത്
- അഷ്റഫ് കെ.കെ
- അസ്ലം ചെറുവാടി
- ബിനു വി.കെ
- സി.എ ഉഷാകുമാരി
- ചന്ദ്രിക കൊയിലാണ്ടി
- ഡോ. അന്‍സാര്‍ അബൂബക്കര്‍
- ഇ.സി ആയിഷ
- ഫായിസ് നീര്‍ക്കുന്നം
- ഫസ്ന മിയാന്‍
- ഹമീദ് വാണിയമ്പലം
- ജബീന ഇര്‍ഷാദ്
- ജോസഫ് ജോണ്‍ എം
- ജ്യോതിവാസ് പറവൂര്‍
- കെ.എ ഷെഫീക്ക്
- കെ.സി നാസര്‍
- കെ.എച്ച് സദഖത്ത്
- കെ.എം ഷെഫ്റിന്‍
- കെ.എസ് നിസാര്‍
- മുനീബ് കാരക്കുന്ന്
- നഈം ഗഫൂര്‍
- നാസര്‍ കീഴുപറമ്പ്
- പി.എ അബ്ദുല്‍ ഹക്കീം
- പ്രേമ പിഷാരടി
- സി.പി രഹ്ന ടീച്ചര്‍
- രജിത മഞ്ചേരി
- എസ്. ഇര്‍ഷാദ്
- എസ്. മുജീബ് റഹ്മാന്
- സാദിഖ് ഉളിയില്‍
- സഫീര്‍ഷാ കെ.വി
- സജീദ് ഖാലിദ്
- ഷംസീര്‍ ഇബ്രാഹീം
- സണ്ണി മാത്യു
- സുരേന്ദ്രന് കരിപ്പുഴ
- ടി. മുഹമ്മദ്
- ടി.കെ മാധവന്
- വി.എ ഫായിസ.
കൂടുതൽ വിവരങ്ങൾക്ക്
ആദിൽ അബ്ദുൽ റഹിം
+91 9895 550 436
സംസ്ഥാന മീഡിയ കോഡിനേറ്റർ
വെൽഫെയർ പാർട്ടി കേരളം
