സിനിമ – സീരിയൽ താരം സണ്ണി മാന്നാങ്കരിക്ക് സ്പഷ്യൽ ജൂറി അവാർഡ്

 വൈക്കം: സിനിമ-സീരിയൽരംഗത്ത് പ്രവർത്തിച്ചുവരുന്ന വൈക്കത്തിൻ്റെ പ്രീയ കലാകാരൻ സണ്ണി മാന്നാങ്കരിക്ക്  പൂവച്ചൽ ഖാദർ ഫിലിം – സീരിയൽ – മീഡിയ അവാർഡ് 2026-ലെ സ്പെഷ്യൽ ജൂറി അവാർഡ്. മഴവിൽ മനോരമയിലെ ബാലനും രമയും എന്ന സീരിയലിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്. ഇതിൽ ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണ് സണ്ണി അഭിനയിച്ചത്. ഡയറക്ടർ അമൽ നീരജിൻ്റെ ബാച്ച്ലർ പാർട്ടി സെക്കൻഡ് എന്ന ചിത്രത്തിലും പഞ്ചായത്ത് മെമ്പറുടെ വേഷത്തിൽ വരവ് എന്ന സിനിമയിലും ഇദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അവാർഡ് വിതരണച്ചടങ്ങ് ഈ മാസം 22-ന് വൈകിട്ട് 5ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുത്ത് അവാർഡ് സമ്മാനിക്കും. സാംസ്കാരിക, സിനിമാ, മാധ്യമ രംഗങ്ങളിലെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *