തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
നെയ്യാർ ഡാം പോലീസ് സ്റ്റേഷൻ പരിധിയിലെ മണ്ണൂർക്കര വില്ലേജിൽ കൊക്കുടി മുറി, കുറ്റിച്ചിൽ തച്ചൻകോട് റോഡരികത്ത് വീട്ടിൽ വിജയൻ (55) എന്നയാളെയാണ് കാട്ടാക്കട പോക്സോ കോടതി ശിക്ഷിച്ചത്.
2019-ൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
നെയ്യാർ ഡാം സബ് ഇൻസ്‌പെക്ടറായിരുന്ന ശ്രീ. സാജുവായിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.
