കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമരവിജയം. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇവര്‍ക്കായി പ്രത്യേക പരീക്ഷ നടത്താനും ഹെെക്കോടതി നിർദേശിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. 84 ദിവസത്തെ സസ്പെൻഷന് ശേഷമാണ് ആശ്വാസ വിധി. ആഗസ്റ്റ് 13-ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. ഹെെക്കോടതി ഉത്തരവിന് പിന്നാലെ വിദ്യാർത്ഥികൾ നിരാഹം അവസാനിപ്പിച്ചു.
വിസി തോറ്റു; കാലടിയില്‍ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി
