ഹൃദയാഘാതം: പത്തനംതിട്ട റാന്നി സ്വദേശി ഖത്തറിൽ അന്തരിച്ചു

ദോഹ: റാന്നി പെരുനാട് കാരുമൂട്ടിൽ അലക്സ്‌ തോമസ് (ബിനു -51) ആണ് മരിച്ചത്. കാരമൂട്ടിൽ പരേതനായ കോറോത്ത് തോമസ് – സാറാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: ഇലന്തൂർ ആഞ്ഞിലിമൂട്ടിൽ സിൽവി. മക്കൾ : ആൽവി, ഓസ്റ്റിൻ, ഏഞ്ചൽ. ദോഹയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

ഐ.സി.ബി.എഫ് റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം ബുധനാഴ്ച 9 മണിക്ക് പ്രക്കാനം സെന്റ് മേരീസ്‌ ഓർത്തഡോസ്‌ വലിയപള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *