വൈക്കം: രാജഗിരി അമല സി.എം.ഐ പബ്ലിക് സ്കൂളിൽ പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികളിൽ വായനാശീലവും സാഹിത്യാഭിരുചിയും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചത്.
ബഷീറിന്റെ വിശ്വവിഖ്യാത കൃതികളിലെ പ്രശസ്തരായ സ്ത്രീ കഥാപാത്രങ്ങളെ കോർത്തിണക്കിക്കൊണ്ട് വിദ്യാർത്ഥികൾ ഒരുക്കിയ രംഗവിഷ്കാരം ശ്രദ്ധേയമായി. പാത്തുമ്മയും സുഹ്റയും അടക്കമുള്ള കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ വേദിയിൽ പുനരവതരിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ബഷീർ കൃതികളുടെ പുസ്തക പ്രദർശനവും ഒരുക്കിയിരുന്നു.
വൈക്കം രാജഗിരി അമല സി. എം.ഐ പബ്ലിക്ക് സ്കൂളിൽ ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും
