മഅ്ദനിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം : സ്പീക്കര്‍ക്കും നിയമസഭാ സെക്രട്ടറിക്കും പിഡിപി പരാതി നല്‍കി

തിരുവനന്തപുരം : ചാത്തന്നൂര്‍ എംഎല്‍എയും ബിജെപി നിയമസഭാ കക്ഷി നേതാവുമായ ബിബി ഗോപകുമാര്‍ നിയമസഭാ സമ്മേളനത്തില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പിഡിപി സംസ്ഥാന കമ്മിറ്റി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിയമസഭാ സെക്രട്ടറിക്കും പരാതി നല്‍കി. ”അന്താരാഷ്ട്ര തീവ്രവാദിയായ മഅ്ദനിക്ക് വേണ്ടി പ്രമേയം പാസാക്കിയ നിയമസഭയാണ് കേരള നിയമസഭ” എന്നായിരുന്നു പരാമര്‍ശം. ഭരണ -പ്രതിപക്ഷ അംഗങ്ങള്‍ പരാമര്‍ശത്തിനെതിരെ സഭയില്‍ പ്രതിഷേധിച്ചിരുന്നു. അന്യായ തടവറയില്‍ ജാമ്യവും പരോളും ചികിത്സയും നിഷേധിക്കപ്പെട്ട ഘട്ടത്തില്‍ മഅ്ദനിക്ക് മാനുഷീക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ടാണ് 2006 ല്‍ നിയമസഭ ഏകകണ്ഡമായി പ്രമേയം പാസാക്കിയത്. വര്‍ഗീയ വിദ്വേഷം ലക്ഷ്യം വച്ച് ബിജെപി അംഗം സഭയില്‍ നടത്തിയ പരാമര്‍ശം മഅ്ദനിയെ അപകീര്‍ത്തിപ്പെടുത്തുന്നതും കേരളത്തിന്റെ നിയമനിര്‍മ്മാണ സഭയെ അപമാനിക്കുന്നതുമാണെന്നും , പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.
പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ നടയറ ജബ്ബാര്‍ , ശശികുമാരി വര്‍ക്കല, അജീര്‍ കിള്ളി, ജില്ല പ്രസിഡന്റ് അഷറഫ് നഗരൂര്‍ തുടങ്ങിയവര്‍ നേരിട്ടെത്തിയാണ് പരാതി സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *