പീരുമേട്: പീരുമേട് പഞ്ചായത്ത് 14-ാം വാർഡ് (സിവിൽ സ്റ്റേഷൻ) ഗ്രാമസഭാ യോഗം 2026 ജൂലൈ 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പീരുമേട് എസ്.എം.എസ് ക്ലബ്ബിൽ നടക്കും.
2026-2027 വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കൽ, പ്രധാനമന്ത്രി ആവാസ് യോജന ലിസ്റ്റ് അംഗീകരിക്കൽ എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ടകൾ. വാർഡിലെ മുഴുവൻ ഗ്രാമസഭാംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് വാർഡ് മെമ്പർ ആർ. ദിനേശൻ അറിയിച്ചു.
