പി.ടി.എ. ജനറൽബോഡി മീറ്റിങ്ങ് സംഘടിപ്പിച്ചു


പീരുമേട്:പെരുവന്താനം സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ പി.ടി.എ. ജനറൽബോഡി മീറ്റിങ്ങും ഒപ്പം രക്ഷാകർത്താക്കൾക്കായുള്ള പ്രത്യേക സെമിനാറും സംഘടിപ്പിച്ചു.
പി.ടി.എ. പ്രസിഡന്റ് സാജു അലക്സ് പൗവ്വത്തിൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ റവ. ഫാ. സോബിൻ താഴത്തുവീട്ടിൽ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു.കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ.യും സ്കെച്ച് ആർട്ടിസ്റ്റുമായ രാജേഷ് മണിമല സെമിനാറിന് നേതൃത്വം നൽകി. “ലഹരിയും കുട്ടികൾ നേരിടുന്ന മാനസിക വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ്.സ്കൂൾ പ്രിൻസിപ്പൽ ജോർജ് സി. ജോസഫ്,
സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. ലിബിയ എഫ്.സി.സി. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *