വായനപക്ഷാചരണം സമാപനവും ഐ.വിദാസ് അനുസ്മരണവും
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്നു.
ഇതോടൊപ്പം പറവൂരിലെ നൂറിലേറെ എഴുത്തുകാരുടെ 300 ഓളം പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.
പറവൂർ താലൂക്ക്ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് സമാപനം ഉദ്ഘാടനം ചെയ്തു.
പുസ്തക പ്രദർശനം കവിയും എഴുത്തുകാരനുമായ
പ്രൊ: എൻ. ജി ഉണ്ണികൃഷ്ണൻ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരൻ പറവൂർ ബാബു അദ്ധ്യക്ഷത വഹിച്ചു.
ബാലസാഹിത്യകാരൻ എ കെ ജോഷി, എഴുത്തുകാരായപറവൂർ രാജഗോപാൽ , യു. എസ്
രതീഷ്, ഷാനിനവജി , എം.എം സുകുമാരൻ, നോയൽ രാജ്, പി.ഡി സുബ്രമണ്യൻ, ജയകുമാർ ഏഴിക്കര, ലിജിൽ, ഹംസ പി . എം തുടങ്ങിയവർ സംസാരിച്ചൂ.
വായനപക്ഷാചരണം സമാപിച്ചു
