അൽഫോൻസാ കോളേജ് പെനാൽറ്റി ഷൂട്ട് ഔട്ട്: ജൂനിയർ വിഭാഗത്തിൽ സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം
പാലാ: പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടന്ന ‘ESFERA’ ഓൾ കേരള ഇൻ്റർ സ്കൂൾ ഗേൾസ് ഫുട്ബോൾ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി വിജയികളായ സ്കൂളിലെ അഹല്യ സലീകുമാറിനെ തിരഞ്ഞെടുത്തു.’സമർത്ഥ’ കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി മാത്രമാണ് ഈ സംസ്ഥാനതല മത്സരം സംഘടിപ്പിച്ചത്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്നായി കേരളത്തിലുടനീളമുള്ള നിരവധി ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിനൊടുവിലാണ് ജൂനിയർ തലത്തിൽ സെന്റ് ലിറ്റിൽ തെരേസാസ് സ്കൂൾ ടീം ജേതാക്കളായത്. മികച്ച പ്രകടനം കാഴ്ചവെച്ച വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും ചടങ്ങിൽ സമ്മാനിച്ചു.ചടങ്ങിൽ പാലാ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. മാണി സി. കാപ്പൻ, പാലക്കാട് നിയോജകമണ്ഡലം എം.എൽ.എ ശ്രീ. രമേഷ് പിഷാരടി എന്നിവർ മുഖ്യാതിഥികളായിരുന്നു. കോളേജ് അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
