ഹജ്ജ് അവബോധന ക്ലാസും ഹാജി സംഗമവും ശ്രദ്ധേയമായി

കുട്ടമശ്ശേരി–ചാലക്കൽ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹജ്ജ് സാങ്കേതിക അവബോധന ക്ലാസും ഹാജി സംഗമവും ജൂലൈ 6-ന് കുട്ടമശ്ശേരി മസ്‌ജിദുന്നൂറിന് സമീപമുള്ള എം.എൻ. ഹാളിൽ വെച്ച് ശ്രദ്ധേയമായി നടന്നു.

ഈ വർഷം വിശുദ്ധ ഹജ്ജ് കർമം നിർവഹിച്ച് മടങ്ങിയ ഹാജിമാരെയും ഹജ്ജുമ്മമാരെയും ചടങ്ങിൽ ആദരിച്ചു. ഹജ്ജ് കർമവുമായി ബന്ധപ്പെട്ട പ്രായോഗിക കാര്യങ്ങൾ, പുതിയ മാർഗനിർദേശങ്ങൾ, തീർഥാടകർ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അവബോധന ക്ലാസും സംഘടിപ്പിച്ചു.

മഹല്ല് സെക്രട്ടറി അബ്ദുൾ റസാഖ് കുന്നപ്പിള്ളി സ്വാഗതം ആശംസിച്ച ചടങ്ങിൽ മഹല്ല് പ്രസിഡന്റ് വി. എം. ഹസ്സൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഇമാം ഹിഷാം ബാഖവി ഉദ്ഘാടനം നിർവഹിച്ചു. മുൻ കൊച്ചി ഹജ്ജ് ക്യാമ്പ് നോഡൽ ഓഫീസർ പി. എ. അഹമ്മദ് കബീർ ആമുഖപ്രഭാഷണം നടത്തി. മുൻ ഖാദിമുൽ ഹുജ്ജാജ് അസ്കർ പെരുമ്പാവൂർ ഹജ്ജ് അനുഭവങ്ങളും തീർഥാടകർക്ക് ആവശ്യമായ നിർദേശങ്ങളും പങ്കുവെച്ച് ക്ലാസ് നയിച്ചു.
ഹജ്ജ് കമ്മിറ്റി മേഖലാ ട്രെയിനർമാരായ മുഹമ്മദ് കുഞ്ഞ് കുന്നപ്പിള്ളി , അനസ് കെ കെ എന്നിവർ നേതൃത്വം നൽകി
ഈ വർഷം ഹജജ്‌ നിർവഹിച്ച് തിരികെ വന്നവരെ പ്രതിനിധീകരിച്ച് നജീബ് മണ്ണാറത്ത് അനുഭവം പങ്കുവെച്ചു

മഹല്ല് ഭാരവാഹികൾ, ഹാജിമാർ, ഹജ്ജ് അപേക്ഷകർ, വിശ്വാസികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ആത്മീയവും വിജ്ഞാനപ്രദവുമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ കേരള ഹജ്ജ് കമ്മിറ്റി മേഖലാ ട്രെയിനർ ഡോ. മുജീബ് കുട്ടമശ്ശേരി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *