തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി നെഹ്റു യുവ കേന്ദ്ര മൈ ഭാരതുമായി സഹകരിച്ച് അനാഥരുടെയും ആലംബഹീനരുടെയും ആശാ കേന്ദ്രമായ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിന് സ്പോർട്സ് കിറ്റ് സമർപ്പിക്കുന്നു. പതിനൊന്നാം തീയതി വൈകുന്നേരം നാലുമണിക്ക് കൺവെൻഷൻ സെന്ററിൽ സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യ ക്ഷതയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.പി. മുരളി ഉദ്ഘാടനം ചെയ്യും. ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസ് അമാനി നദ്വി ആമുഖപ്രഭാഷണം നടത്തുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി രാജേഷ്,ദീപ അനിൽ എന്നിവർ ആശംസ പ്രസംഗം നടത്തും. സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ സ്വാഗതവും ചാരിറ്റി വില്ലേജ് സെക്രട്ടറി എ. കെ. നസറുള്ള നന്ദി പറയും.
Related Posts
തിരുവനന്തപുരം മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ അഞ്ചുപർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു
തിരുവനന്തപുരം.തിരുവനന്തപുരം മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ അഞ്ചുപർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ തിരുവന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്നുപോകുമ്പോൾ പിന്നിലൂടെ എത്തിയനായ ആക്രമിക്കുകയായിരുന്നു.…
ചിറ്റിലപ്പള്ളിയിലെ രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതിയെ പിടികൂടി
പേരാമംഗലം ചിറ്റിലപ്പള്ളിയിലെ രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ ബംഗാൾ സ്വദേശി ബിശ്വജിത്ത് ബയൻ (30) നെ പോലീസ് പിടികൂടി. ചിറ്റിലപ്പള്ളി പഴമ്പുഴ ശ്രീ മഹാവിഷ്ണു ക്ഷേത്രം, പണിക്കപറമ്പ്…
വാഗമണ്ണിനെ പ്രകാശപൂരിതമാക്കാൻ സബ് സ്റ്റേഷൻ
പീരുമേട്:വാഗമൺ കേന്ദ്രീകരിച്ചു സെക്ഷൻ ഓഫീസ് അനുവദിക്കണമെന്നും കുമളിയിൽ സബ് സ്റ്റേഷനു വേണ്ടിയുള്ള സ്ഥലമെടുപ്പ് ഉടൻ തുടങ്ങണം എന്നും ആവിശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് പീരുമേട് MLA ആവിശ്യപെട്ടു നിവേദനം…
