പത്തനംതിട്ട അഴൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനെ ആറു വർഷമായി, കുട്ടിയുടെ കയ്യിൽ ചട്ടകം പൊള്ളിച്ചു വയ്ക്കുക, പ്ലാസ്റ്റിക് കയർ മടക്കി നടുവിലും പുറത്തും മർദ്ദിക്കുക, കൈപിടിച്ച് ഭിത്തിയിൽ ഇടിക്കുക തുടങ്ങി അതിക്രൂര പീഡനങ്ങൾ നടത്തിയ പിതാവിനെ അറസ്റ്റ് ചെയ്തു. അഴൂരിലെ വീട്ടിൽ കുട്ടിയും പിതാവും മാത്രമാണ് താമസം. കുട്ടിയുടെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ ബന്ധം വേർപെടുത്തിരുന്നു.. പിതാവിൻറെ ഉപദ്രവം സഹിക്കാതെ വന്നപ്പോൾ കുട്ടി അടുത്തുള്ള വീട്ടിൽ അഭയം തേടി. അവർ സ്കൂളിലും പിന്നീട് ചൈൽഡ് ലൈനിലും അറിയിക്കുകയും ചെയ്തു. കുഞ്ഞിൻറെ വിദേശത്തായ അമ്മ നാളെ നാട്ടിൽ എത്തും . സംരക്ഷണം സംബന്ധിച്ച കാര്യങ്ങൾ ഇതിനുശേഷം തീരുമാനിക്കും.
