സംസ്കൃത സിനിമ സംവിധാനം ചെയ്യുന്ന ആദ്യ വൈദികൻ ഫാ .ഡോ. ജോൺ പുതുവ……

ഓസ്ട്രേലിയ : കന്നി ചിത്രത്തിന് ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ. ഒടുവിൽ ലഭിച്ച ട്രാവൻകൂർ ഇൻറർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ‘ഏകാകി ’എന്ന സംസ്കൃത സിനിമ തെരഞ്ഞെടുക്കപ്പെടുമ്പോൾ വൈദികനായ ഡോ. ജോൺ പുതുവക്ക്‌ ഇത് ആനന്ദത്തിന്റെ വലിയ നേട്ടം . ഡോ . പുതുവയുടെ ആദ്യ സിനിമ ‘ഏകാകി’ ക്ക്‌ കിട്ടിയ ഈ അവാർഡുകളിലൂടെ സിനിമ രംഗത്തേക്കുള്ള ഒരു വൈദികന്റെ പ്രവേശനം ആയിട്ടാണ് കലാരംഗം കാണുക ‘ഏകാകി ’എന്ന സംസ്കൃത സിനിമയാണ് ട്രാവൻകൂർഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടത് .പുതുവ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഏകാകിയുടെ സംവിധാനവും നിർമാണവും നിർവഹിച്ച ഡോ ജോൺ പുതുവയോടൊപ്പം കഥയും തിരക്കഥയും എഴുതിയ പ്രസാദ് പാറപ്പുറവും സംസ്കൃതത്തിൽ തയ്യാറാക്കിയ അയ്യമ്പുഴ ഹരികുമാറും അടങ്ങുന്ന മൂവർ സംഘത്തിൻറെ ‘ഏകാകി ’സംസ്കൃതത്തിന്റെ ഈറ്റില്ലമായ കാലടിയിൽ തന്നെ വെച്ചായിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കലാരംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ഡോ പുതുവ ‘ഏകാകി ’എന്ന വ്യത്യസ്തമായ സംസ്കൃത സിനിമയിലൂടെ സിനിമയിൽ നവീനമായ ഒരു പാത വെട്ടിത്തുടർന്നിരിക്കുമ്പോൾ ,രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയാക്കി മാറ്റപ്പെട്ടു. സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ ഡോ ജോൺ പുതുവ പറഞ്ഞു. ഒരു കഥാപാത്രം മാത്രം അഭിനയിച്ച ഇന്ത്യയിലെ ആദ്യ സംസ്കൃത സിനിമയെന്ന പ്രത്യേകതയും ഏകാകിയ്ക്ക് ഉണ്ട്. നാടകത്തിനും ബാലേയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തിരുനാരായണപുരം വാസുദേവൻ എന്ന കഥാപാത്രത്തിൻ്റെ ജീവിതമാണ് സിനിമ പറയുന്നത്. കലാകാരൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും, അതിജീവനത്തിൻ്റെ ആകുലതകളും സിനിമ ചർച്ച ചെയ്യുന്നു. 500 ലേറെ എപ്പിസോഡ് ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത പുതുവയുടെ ആദ്യ സിനിമ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും ,നിരവധി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു. നിസ്വാർത്ഥനായ ഒരു വൈദികൻ്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന കഥ ഇതിവൃത്തമാക്കിയുള്ള പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഫാദർ ജോൺ പുതുവയും പ്രസാദ് പാറപ്പുറവും

Leave a Reply

Your email address will not be published. Required fields are marked *