തിരുവനന്തപുരം : പേപ്പാറ പൊടിയക്കാല ഗോത്ര വർഗ്ഗ സങ്കേതത്തിലേക്കുള്ള പാതയിൽ അപ്രോച്ച്
റോഡില്ലാതെയുള്ള കലുംഗ് നിർമ്മാണത്തിലെ ക്രമക്കേടും അഴിമതിയും അന്വേഷിക്കുക, അപ്രോച്ച് റോഡ്
നിർമ്മിച്ച് നൽകി റോഡ് ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ആദിവാസി മഹാസഭ
ധർണ്ണ നടത്തി. വെള്ളയമ്പലം ജലഭവനു മുന്നിൽ നടന്ന ധർണ്ണ മോഹനൻ ത്രിവേണി ആദിവാസി മഹാസഭ
സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സമരത്തിൽ പൊടിയക്കാലയിലും മറ്റ് ഊരുകളിൽ നിന്നുമുള്ള
സ്ത്രീകളും കുട്ടികളും അടക്കമുള്ള ആദിവാസികൾ പങ്കെടുത്തു.
പേപ്പാറ ഡാമിന്റെ ജലവിതാനം ഉയർത്തുന്നതിന്റെ ഭാഗമായി പൊടിയക്കാല പട്ടിക വർഗ്ഗ സങ്കേത
ത്തിലേക്ക് പോകുന്ന റോഡ് വെള്ളത്തിനടിയിൽ ആകുമെന്നത് കണക്കിലെടുത്താണ് വാട്ടർ അതോറിറ്റി
പാലവും അപ്രോച്ച് റോഡും നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിനുവേണ്ടി 22-11-2023 ൽ അരുവിക്കര
ഹെഡ് വർക്സ് ഡിവിഷൻ 1.39 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ട് 1.26 കോടി രൂപയ്ക്ക്
ടെൻഡർ ചെയ്ത് നൽകി. 72 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും നൽകി 26-06-23ൽ കരാർ ഒപ്പു
വച്ച് വർക്ക് തുടങ്ങിയത്. ഈ വർക്ക് എടുത്ത കോൺട്രാക്ടർ ഒരു ബോക്സ് കൾവെർട്ട് കെട്ടി ഉയർത്തി
അപ്രോച്ച് റോഡ് നിർമ്മിക്കാതെ ബില്ല് മാറാനുളള ശ്രമത്തിന് എതിരെ ജനരോഷം ഉയർന്നിരുന്നു.
പേപ്പാറ ഡാം നിൽക്കുന്ന സ്ഥലത്ത് താമസിച്ചിരുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാണ് ഡാം
നിർമ്മിച്ചത്. ഇങ്ങനെ പൊടിയക്കാലയിൽ പാർപ്പിച്ച നൂറോളം കുടുംബങ്ങൾക്ക് സഞ്ചരിക്കുവാനുള്ള ഏക
പാതയാണ് സുന്ദരിമുക്ക് – പൊടിയക്കാല റോഡ്. കടുത്ത വന്യമൃഗശല്യം മൂലം രണ്ടുപേർ ആനയുടെ ആക
മണത്തിൽ മരണപ്പെടുകയും നിരവധി പേർക്ക് പരിക്ക് സംഭവിച്ചിട്ടുമുണ്ട്. കാർഷിക വിളകളും നശിപ്പിക്ക
പ്പെട്ടു. ഊരിലേക്ക് എത്തിച്ചേരാൻ മറ്റൊരു വഴിയുമില്ലായെന്നിരിക്കെയാണ് വാട്ടർ അതോറിറ്റിയുടെ അനാസ്ഥ
മൂലം ഉള്ള പാതയും ഇല്ലാതായിരിക്കുന്നത്.
48 വർഷത്തിനു മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ ഉറപ്പ് നൽകിയ ഒരു കുടും
ബത്തിന് 5 ഏക്കർ ഭൂമി, വീട്, റോഡ്, കുടിവെള്ളം വാട്ടർ അതോറിറ്റിയിൽ കുടുംബത്തിലെ ഒരാൾക്ക് ജോലി
എന്നിവയൊന്നും നാളിതുവരെയും നടപ്പിലാക്കിയിട്ടില്ല.
സമരത്തിന്റെ ഭാഗമായി വാട്ടർ അതോറിറ്റി എം.ഡിക്കും ജലസേചന വകുപ്പ് മന്ത്രിക്കും സ്റ്റേറ്റ് വിജിലൻസിനും
പരാതി നൽകുന്നു.
ധർണ്ണയിൽ പങ്കെടുത്ത് സംസാരിക്കുന്നവർ കെ. ശശികുമാർ സംഘടനാ ജനറൽ സെക്രട്ടറി
സി.കെ. രാജശേഖരൻ (പട്ടിക വർഗ്ഗ മലവേടർ മഹാസഭ സംസ്ഥാന പ്രസിഡന്റ്) വെള്ളനാട് രാമചന്ദ്രൻ
(ചരിത്രകാരൻ) എ. ശ്രീകുമാർ (ഊരു മൂപ്പൻ) ജി. മധുസൂദനൻ (സംഘടനാ വൈസ് പ്രസിഡന്റ്
ആർ. വിജയൻ (ട്രഷറർ) ഓർഗനൈസിംഗ് സെക്രട്ടറിമാരായ പ്രതാപൻ മണലി, എ. വില്ല്യാൻ കാണി
ഒ. എസ്. ജയ നേതാക്കളായ റ്റി വിക്രമൻ, ജി. രജിത ഞാറനീലി. എന്നിവർ
സംസാരിച്ചു
പേപ്പാറ പൊടിയക്കാല പാലം നിർമ്മാണം -ആദിവാസി മഹാസഭ ജലഭവനു മുന്നിൽ ധർണ്ണ നടത്തി
