നോർത്ത് പറവൂർ : പറവൂർ നിയോജക മണ്ഡലത്തിലെ മികച്ച സംഗീത പ്രതിഭകളെ കണ്ടെത്തുന്നതിന് ഗാനരചയിതാവും ഗായകനുമായ വിജയ് നായരമ്പലത്തിൻ്റെ നേതൃത്വത്തിലുള്ള സ്ട്രിങ്സ് ബാൻ്റ് ഡിസംബർ 13 ഞായറാഴ്ച പറവൂർ ടൗൺ ഹാളിൽ വച്ച് സംഗീത മത്സരങ്ങൾ നടത്തുന്നു. പുരുഷ-വനിതാ വിഭാഗങ്ങളിൽ നിന്ന് ഏറ്റവും മികച്ച പ്രതിഭയെ വീതം തെരഞ്ഞെടുക്കുന്നു. പുരസ്കാരങ്ങൾ നൽകുന്നതിനോടൊപ്പം ആകർഷകമായ ക്യാഷ് അവാർഡുകളും നൽകുമെന്ന് പറവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. രജി. ഫീസ് 500 രൂപ, എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കുമായി 9746642448 നമ്പറിൽ വിളിക്കാവുന്നതാണ്. സ്ട്രിങ്സ് ബാൻഡ് ഭാരവാഹികളായ വിജയ് നായരമ്പലം, എം.ജെ രാജു,വത്സല പ്രസന്നകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.
സ്ട്രിങ്സ് ബാൻഡ് പുരസ്കാരം -2026
