‘ആന്‍ജിയോപ്ലാസ്റ്റി ആവശ്യമില്ലാതെയും ചെയ്യപ്പെടുന്നു’ എന്നൊരു പൊതുവായ സന്ദേശം രോഗികളുടെ മനസ്സില്‍ സംശയം സൃഷ്ടിച്ചാല്‍ അതിന് അപകടകരമായ പ്രത്യാഘാതം ഉണ്ടാകാമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ഹൃദയാഘാതം സംഭവിച്ച ഒരാള്‍ അടിയന്തര പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി നിര്‍ദേശിക്കപ്പെട്ടതും ‘ഇത് ശരിക്കും ആവശ്യമാണോ?’ എന്ന് സംശയിച്ച് ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഡോക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പ്രസ്താവനയില്‍ മുഖ്യമന്ത്രി വ്യക്ത വരുത്തുകയോ തിരുത്തുകയോ വേണമെന്നും ജോ ജോസഫ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജോ ജോസഫിന്റെ പ്രതികരണം.ആന്‍ജിയോപ്ലാസ്റ്റി എല്ലാ രോഗികള്‍ക്കും ആവശ്യമുള്ള ചികിത്സയല്ല. അതുപോലെ എല്ലാ ആന്‍ജിയോപ്ലാസ്റ്റികളും ഒരേ ക്ലിനിക്കല്‍ സാഹചര്യത്തില്‍ ചെയ്യുന്നവയുമല്ല. സ്റ്റേബില്‍ കൊറോണറി ആര്‍ട്ടെറി ഡിസീസ് ഉള്ള ചില രോഗികളില്‍ മരുന്ന് ചികിത്സ, കൂടുതല്‍ പരിശോധന, ഫിസിയോളജി അസസ്സ്‌മെന്റ്, സെക്കന്‍ഡ് ഒപ്പീനിയന്‍ എന്നിവയ്ക്കുള്ള സമയം ഉണ്ടായേക്കാം. അവിടെ വ്യക്തമായ ക്ലിനിക്കല്‍ ജഡ്ജ്‌മെന്റ് ആവശ്യമാണ്. എന്നാല്‍ acute myocardial infarction, പ്രത്യേകിച്ച് STEMI പോലുള്ള സാഹചര്യങ്ങളില്‍ സ്ഥിതി പൂര്‍ണ്ണമായും വ്യത്യസ്തമാണ്. അടഞ്ഞ കൊറോണറി രക്തധമനി എത്രയും വേഗം തുറന്ന് രക്തപ്രവാഹം പുനഃസ്ഥാപിക്കുകയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് ‘Time is Muscle’ എന്ന് പറയുന്നത്. ചികിത്സ വൈകുന്ന ഓരോ നിമിഷവും കൂടുതല്‍ ഹൃദയപേശി നഷ്ടപ്പെടാന്‍ ഇടയാക്കാമെന്ന് ഡോക്ടര്‍ പറയുന്നു.
അതേസമയം ഒരു കാര്‍ഡിയോളജിന്റോ ആശുപത്രിയോ മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമായി അനാവശ്യമായകാര്‍ഡിയോളജിന്റോ ആശുപത്രിയോ മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമായി അനാവശ്യമായ പ്രൊസീജ്യര്‍ നടത്തുന്നു എന്ന വ്യക്തമായ പരാതി ഉണ്ടെങ്കില്‍, അത് അന്വേഷിക്കണമെന്നും ജോ ജോസഫ് ആവശ്യപ്പെട്ടു. ഓഡിറ്റ് നടത്തണം. തെളിവുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണം. അതില്‍ കാര്‍ഡിയോളജി സമൂഹത്തിനും എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല. പക്ഷേ ചിലരുടെ തെറ്റായ പ്രവര്‍ത്തനമോ അത് സംബന്ധിച്ച ആരോപണങ്ങളോ മുഴുവന്‍ കാര്‍ഡിയോളജി സമൂഹത്തെയും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലുള്ള പൊതുവായ പ്രസ്താവനകള്‍ക്ക് ഇടയാക്കുമ്പോള്‍ അത് വലിയൊരു അപകടം സൃഷ്ടിക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം തകരാന്‍ ഇടയാക്കുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശം. ആവശ്യമില്ലാത്തവര്‍ക്ക് പോലും ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്ന അവസ്ഥയ്‌ക്കെതിരെ ക്യാമ്പെയ്ന്‍ നടത്തണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പത്ത് ആന്‍ജിയോപ്ലാസ്റ്റി ചെയ്താല്‍ രണ്ടെണ്ണത്തിന്റെ കാശ് ഡോക്ടര്‍ക്ക് കിട്ടും. ആളുവന്ന് ഇരിക്കുമ്പോഴേക്കും ആന്‍ജിയോപ്ലാസ്റ്റി പറയും. വീട്ടില്‍ പോയി സംസാരിക്കട്ടെ എന്ന് പറഞ്ഞാല്‍ അത് നിങ്ങളുടെ റിസ്‌കില്‍ ആയിരിക്കുമെന്ന് പറയും. വീട്ടില്‍പ്പോയി തിരിച്ചുവന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല. പക്ഷേ വീടിന്റെ ആധാരമൊക്കെ പണയംവെച്ച് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുംഹൃദ്രോഗ വിദഗ്ധന്‍ എന്ന നിലയില്‍ ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയില്‍ കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‍ ആന്‍ജിയോപ്ലാസ്റ്റിയെയും അതില്‍ ഉപയോഗിക്കുന്ന കൊറോണറി സ്‌റ്റെന്റുകളെയും കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയുള്ളതിനാല്‍, ചില വസ്തുതകള്‍ വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്.
ആദ്യമായി, കൊറോണറി സ്റ്റെന്റുകളുടെ വിലയെക്കുറിച്ചുള്ള പരാമര്‍ശം.
ഇന്ത്യയില്‍ കൊറോണറി സ്റ്റെന്റുകളുടെ ceiling price ആശുപത്രികളോ ഡോക്ടര്‍മാരോ തീരുമാനിക്കുന്നതല്ല. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി-എന്‍പിപിഎ ആണ് വില നിശ്ചയിക്കുന്നത്. 2026 ഏപ്രില്‍ 1 മുതല്‍ Drug-Eluting സ്റ്റെന്റുകളുടെ ceiling price 39,186.03 ആണ്. അതുകൊണ്ട് ഒരു സ്റ്റെന്റിന്റെ വില 1.20 ലക്ഷം എന്ന തരത്തിലുള്ള പ്രസ്താവന നിലവിലുള്ള ഔദ്യോഗിക വിലയുമായി പൊരുത്തപ്പെടുന്നില്ല.രണ്ടാമത്തെയും അതിലേറെ പ്രധാനപ്പെട്ടതുമായ വിഷയം, ആന്‍ജിയോപ്ലാസ്റ്റി ആവശ്യമില്ലാത്ത രോഗികള്‍ക്കും അത് വ്യാപകമായി നിര്‍ബന്ധിച്ച് ചെയ്യിക്കുന്നു എന്ന ധാരണ സൃഷ്ടിക്കുന്ന പരാമര്‍ശമാണ്.
