സർക്കാർ വീണ്ടും വായ്പയെടുക്കുന്നു; 1500 കോടി രൂപ പൊതുവിപണിയിൽ നിന്ന് സമാഹരിക്കും

സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു. 1500 കോടി രൂപ വായ്പ എടുക്കാനാണ് തീരുമാനം. പൊതുവിപണിയിൽ നിന്ന് കടപ്പത്രം വഴി പണം സമാഹരിക്കും. സംസ്ഥാനത്തെ വിവിധ വികസന പ്രവർത്തനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കടപ്പത്രങ്ങൾ വഴിയാണ് ഈ തുക സമാഹരിക്കുന്നത്.

2026 ഒക്ടോബർ അവസാനവും 1,500 കോടി രൂപ കടമെടുക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നുവെങ്കിലും, നിക്ഷേപകർ 8.5 ശതമാനം ഉയർന്ന പലിശ നിരക്ക് ആവശ്യപ്പെട്ടതിനെത്തുടർന്ന് ആ കടമെടുപ്പ് നടപടി പിൻവലിച്ചിരുന്നു. സർക്കാരിന്റെ അടിയന്തരാവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പണം വായ്പയെടുക്കുന്നത്. ക്ഷേമപെൻഷൻ നൽകുന്നതിനും കെഎസ്ആർടിസിയ്ക്ക് സഹായം അനുവദിക്കുന്നതും മറ്റ് ചിലവുകൾക്കുമായിട്ടാണ് ഈ പണം ആവശ്യം വരിക.

Leave a Reply

Your email address will not be published. Required fields are marked *