പറവൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം -എസ്.എൻ.വി സ്‌കൂളിന് ഓവറോൾ കിരീടം.

നോർത്ത് പറവൂർ : പറവൂർ വിദ്യാഭ്യാസ ഉപജില്ല സ്‌കൂൾ കലോത്സവത്തിൽ 602 പോയിൻ്റ് നേടി പറവൂർ എസ് എൻ വി സംസ്‌കൃത ഹയർ സെക്കൻ്ററി സ്‌കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. പുല്ലംകുളം എസ്.എൻ. സ്‌കൂളിനാണ് രണ്ടാം സ്ഥാനം. കോട്ടുവള്ളിക്കാട് ഹയർ സെക്കൻ്റെറി സ്‌കൂളിലും വിവിധ വേദികളിലായി അഞ്ച് ദിവസം നീണ്ട കലോത്സവത്തിൻ്റെ സമാപന സമ്മേളനം മുൻ മന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് സനീഷ് അധ്യക്ഷനായി ഫാ. ആൻ്റണി ചില്ലിട്ടശേരി , ഡിവൈ.എസ്. പി എസ്. ജയകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി.

Leave a Reply

Your email address will not be published. Required fields are marked *