.തിരുവനന്തപുരം .ജനറൽ ആശുപത്രിയിൽ ഓപ്പറേഷനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു. രാജീവ് കുമാർ മാത്രമാണ് കേസിൽ പ്രതി . ഡോക്ടർക്ക് നിയമനടപടി ആവശ്യപ്പെട്ട് യുവതി പോലീസിൽ പരാതി നൽകിയിരുന്നു .പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർക്ക് പണം നൽകിയെന്ന് ആരോപിച്ചും യുവതിയുടെ ബന്ധുവും ഡോക്ടർ രാജീവിനെതിരെ പരാതി നൽകിയിരുന്നു. നീതി ലഭിക്കും വരെ പോരാടും യുവതിയുടെ കുടുംബം പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
Related Posts
പരപ്പനങ്ങാടിയിൽ പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് ബീഹാർ സ്വദേശി മരിച്ചു
പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി ബീഹാർ സ്വദേശി വീണ് മരിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭംവം. പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര…
വിജിലൻസ് പരിശോധന
കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന. 5 ജില്ലകളിലെ ശാഖകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കാൻ ബാങ്ക് ടെണ്ടർ ക്ഷണിച്ചതിലാണ് പരിശോധന. ഒരു കമ്പനിക്ക് മാത്രം…
പറവൂരിൽ സർക്കാർ കോളേജ് ഉദ്ഘാടനം ചെയ്തു
നോർത്ത് പറവൂർ : പറവൂർ കേസരി ഗവൺമെൻ്റ് ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൻ്റെ ഔദ്യോഗികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. യു.ജി.സി നിബന്ധന പ്രകാരം…
