നിയുക്ത ശബരിമല മേൽശാന്തിക്ക് ഹരിവരാസനം ട്രസ്റ്റിന്റെ ആദരം

‘ഗുരുകൃപാകരം’ പുരസ്‌കാരം നൽകി ആദരിച്ചു

തിരുവനന്തപുരം: ദേശീയതലത്തിൽ പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്, നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ തിരുമേനിയെ ‘ഗുരുകൃപാകരം’ ആദരവ് നൽകി ആദരിച്ചു.

തിരുവനന്തപുരത്തുള്ള തിരുമേനിയുടെ വസതിയിൽ നടന്ന ചടങ്ങിൽ വിശ്വപ്രസിദ്ധമായ ഹരിവരാസനം കീർത്തനത്തിന്റെ രചയിതാവ് കോന്നകത്ത് ജാനകിയമ്മയുടെ ചെറുമകനും ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ പി. മോഹൻകുമാർ, കൊല്ലം ജില്ലാ റീജണൽ ഡയറക്ടർ ഉഷ കൊട്ടാരക്കര, മറ്റ് ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ ചേർന്നാണ് തിരുമേനിയെ ആദരിച്ചത്.

ചടങ്ങിന്റെ ഭാഗമായി കൊല്ലം ജില്ലാ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകളുടെ വിതരണവും തിരുമേനി നിർവഹിച്ചു.

പ്രകൃതി, സഹജീവികൾ, മനുഷ്യർ എന്നീ മൂന്നു തത്ത്വങ്ങൾക്ക് പ്രാധാന്യം നൽകിയും സ്ത്രീപങ്കാളിത്തം ഉറപ്പാക്കിയും കേരളത്തിന് അകത്തും പുറത്തുമായി വിവിധ സംസ്ഥാനങ്ങളിൽ ഹരിവരാസനം ട്രസ്റ്റ് നടത്തുന്ന സേവനപ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് തിരുമേനി പറഞ്ഞു. ‘മാനവസേവ മാധവസേവ’ എന്ന മഹത്തായ ആശയം മലയ്ക്കുതാഴെ പ്രാവർത്തികമാക്കുന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഹരിവരാസനം കീർത്തനത്തിന്റെ ആത്മീയ സന്ദേശം സേവനത്തിലൂടെയും മാനവിക പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിലെത്തിക്കുക, വിശക്കുന്നവന് അപ്പോൾ അന്നം നൽകുകയും നാളെ അന്നം കണ്ടെത്താനുള്ള വഴിയും കാട്ടി കൊടുക്കണം
എന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് ദേശീയതലത്തിൽ പ്രവർത്തനങ്ങൾ വിപുലീകരിച്ചുവരുന്നതെന്ന് ചെയർമാൻ പി. മോഹൻകുമാർ അറിയിച്ചു.

Contact: 8943337679
ഇ-മെയിൽ: harivarasanam1923@gmail.com

സ്വാമിയേ ശരണം അയ്യപ്പാ!

Leave a Reply

Your email address will not be published. Required fields are marked *