സേവ് ഡെമോക്രസി ഫോറം സംഘടിപ്പിക്കുന്ന “ഇന്റലക്ച്വൽ ഡയലോഗ് “ നവംബർ 5 ന് കോട്ടയത്ത്.

കോട്ടയം: ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും,അരാജകത്വ രാഷ്ട്രീയത്തിനുമെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി സേവ് ഡെമോക്രസി ഫോറം സംഘടിപ്പിക്കുന്ന “ഇന്റലക്ച്വൽ ഡയലോഗ് “ സെമിനാർ 2026 നവംബർ 5 വ്യാഴാഴിച്ച വൈകിട്ട് 03:30ന് കോട്ടയം സീസർ പാലസിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

“ജനാതിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം“ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പരിപാടി,ജനാതിപത്യ സംവിധാനത്തിന്റെ ശക്തിയും,ഭരണഘടനയുടെ പ്രാധാന്യവും പൊതുസമൂഹത്തിൽ ചർച്ച ചെയ്യുന്നതിനുള്ള വേദിയായി മാറുമെന്നും,പ്രമുഖ മാധ്യമ പ്രവർത്തകർ,അഭിഭാഷകർ,സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവരും ഈ സംവാദത്തിൽ പകെടുക്കുമെന്നും അറിയിച്ചു.

ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാർ മുൻ ഡി ജി പി ആർ ശ്രീലേഖ ഐപിഎസ് ഉത്ഘാടനം ചെയും.

മുൻ പ്ലാനിങ് ബോർഡ് അംഗം ജെയിംസ് വടക്കൻ,സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ: കെ ജയപ്രസാദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

വിൻ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ: എസ് ജയസൂര്യൻ, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ഷോൺ ജോർജ് എന്നിവർസംസാരിക്കുമെന്നും സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *