ട്വന്റി20 പാർട്ടി കൊച്ചി നിയോജകമണ്ഡലം കൺവെൻഷൻ നടത്തി .

കൊച്ചി :

ട്വൻ്റി 20 പാർട്ടി കൊച്ചി നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ.
ചാർളിപോൾ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ കൊച്ചി നിയോജക മണ്ഡലം പ്രസിഡൻ്റ് ടെനി തോമസ് അധ്യക്ഷത വഹിച്ചു. പാർട്ടി ഭാരവാഹികളായ ഷീല ഡേവിഡ്, ജേക്കബ് ജൂഡ്, എൻ. മോഹനൻ എന്നിവർ പ്രസംഗിച്ചു.

ഫോർട്ട് കൊച്ചി മേഖലയിലെ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗം അധികാരികളോടാവശ്യപ്പെട്ടു.
മണ്ഡലം,വാർഡ് ,ബൂത്ത് തല കമ്മറ്റികൾ പുന:സംഘടിപ്പിക്കുവാനും മെമ്പർ ഷിപ് ക്യാമ്പയിൻ നടത്തുവാനും തീരുമാനിച്ചു.

ഫോട്ടോ മാറ്റർ :

ട്വന്റി 20 പാർട്ടി കൊച്ചി നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി മധ്യ മേഖല വൈസ് പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്യുന്നു. ഭാരവാഹികളായ ടെനി തോമസ്, ഷീല ഡേവിഡ്, ജേക്കബ് ജൂഡ്, എൻ മോഹനൻ
എന്നിവർ സമീപം.

ടെനി തോമസ്
കൊച്ചി നിയോജക
മണ്ഡലം പ്രസിഡൻ്റ്
9567616 599

Leave a Reply

Your email address will not be published. Required fields are marked *