കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. അണ്ടിക്കോട് വള്ളില്‍കടവിന് സമീപം പുത്തലത്ത് ബബീഷിന്റെ മകള്‍ നിളയാണ് ശനിയാഴ്ച രാവിലെ മരണപ്പെട്ടത്. കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ജൂണ്‍ ഒന്നിനാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എം.ഐ.എല്‍.പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് മരണപ്പെട്ട നിള. മാതാവ്: പ്രിന്‍സി മേരി, സഹോദരന്‍: മിലന്‍.
കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിതീകരിച്ചു; നാലര വയസ്സുകാരിയ്ക്ക് ദാരുണന്ത്യം
