മീൻ, ജനങ്ങളുടെ നിത്യ ജീവിതത്തിലെ ഭക്ഷണമാണ്. കേരളം, തമിഴ്‌നാട്, ഗോവ, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ എന്നി തീരദേശ സംസ്ഥാനങ്ങളിൽ ജങ്ങളുടെ ഭക്ഷണത്തിലെ ഒവിച്ചു കൂട്ടാൻ സാധിക്കാത്ത വിഭവമാണ് മീൻ. ദിവസവും മീൻ ഇല്ലാതെ ആഹാരം കഴിക്കാൻ സാധിക്കാത്തവരും ഏറെയാണ്. പല തരത്തിലുള്ള മീനുകൾ ഉണ്ടെങ്കിലും ചൂര ഇതിൽ ഏറെ പ്രിയപ്പെട്ട വിഭവമാണ്.
കേരളത്തിൽ തന്നെ പ്രാദേശികമായി ചൂരയ്‌ക്ക് നിരവധി പേരുകളുണ്ട്. സൂത, കേര, വെള്ളച്ചൂര, നെയ്‌മീൻ ചൂര, കേരച്ചൂര, കണ്ണൻചൂര, മണ്ണച്ചൂര, വലിയ കണ്ണൻ, മഞ്ഞത്തുമ്പൻ തുടങ്ങിയ പേരുകളിൽ ചൂര അറിയപ്പെടുന്നു. രുചിയേറിയ മത്സ്യമായതിനാൽ ഇവയ്‌ക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാൽ, കൊതിയൂറുന്ന ചൂരയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ തെക്കൻ ബ്രസീലിലെ ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് സാന്താ കാറ്ററിനയിലെ ഗവേഷകർ നടത്തിയ പഠനം മത്സ്യപ്രിയരെ ഞെട്ടിക്കുന്നതാണ്.ഇവർ പരിശോധിച്ച ചൂരമീനിൽ 96 ശതമാനത്തിലും പരാന്നഭോജികളായ വിരകളുടെ സാന്നിദ്ധ്യം കണ്ടെത്തി. കണ്ണിൽ പോലും കാണാൻ കഴിയാത്ത 1,600 സൂക്ഷ്‌മവിരകളെയാണ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ഗവേഷകർ വേർതിരിച്ചെടുത്തത്. മീനുകളുടെ വൃക്കയും ഹൃദയവും ഒഴികെ മറ്റെല്ലാ അവയവങ്ങളിലും വിരകൾ നിറഞ്ഞിരുന്നു. മീനുകളുടെ കുടലുകളിലാണ് ഇവ കൂടുതലായും കണ്ടെത്തിയത്. നമ്മൾ കഴിക്കുന്ന മാംസപേശികളിലെല്ലാം വിരകൾ നിറഞ്ഞിരിക്കുകയായിരുന്നു. ട്രിപനോറിൻക, അനിസാക്കിസ് എന്നീ വംശത്തിൽപ്പെട്ട വിരകളെയാണ് കൂടുതലായി കണ്ട് വരുന്നത്. എങ്കിലും നന്നായി വത്തിയാക്കി, കൂടുതൽ സമയം തിളപ്പിച്ച് ഉപയോഗിക്കുക എന്നത് ഒരു ചെറിയ പരിഹാരം ആണ്.
ചൂരമീനിൽ വിരകളെ കണ്ടെത്തി കുടലിന് അപകടകരമെന്ന് വിദഗ്ധർ
