തിരു:ദു:ഖം തളംകെട്ടി നിൽക്കുന്ന മല്ലപ്പള്ളി ആലിൻ ഭവനം. ചെറിയ കുസൃതികളുമായി അമ്മയുടെ ഒക്കത്തിരുന്ന് എല്ലാ പേരെയും കുന്നു ങ്ങി ചിരിപ്പിച്ചിരുന്ന 9 മാസം പ്രായമായ ആലിൻ. സന്തോഷത്തിൻ്റെ കുറെ നാളുകൾ ആ പൊന്നുമോൾ അവർക്ക് പകർന്ന് നൽകി. വിധി, ആ കുടുംബത്തെ മാത്രമല്ല ഒരു രാജ്യത്തെ തന്നെ സങ്കടകടലിലാക്കിയപ്പോൾ സാന്ത്വനവുമായി അവിടേക്ക് പലരുമെത്തി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിൻ എബ്രഹാം ഇന്നും ഓർമ്മകളിൽ ജീവിക്കുമ്പോൾ ആ കുരുന്നിന് പ്രണാമമർപ്പിച്ച് പ്രേംനസീർ സുഹൃത് സമിതിയുടെ ഓർമ്മചെപ്പ് ചലച്ചിത്ര താരം പ്രേംകുമാർ ആലിൻ്റെ മാതാപിതാക്കളായ അരുൺ എബ്രഹാം,ഷെറിൻ എന്നിവർക്ക് സമർപ്പിച്ചു. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ആമുഖം നടത്തി. സമിതി ഭാരവാഹികളായ ആര്യനാട് സന്തോഷ്, വിനയചന്ദ്രൻ നായർ, അരുണിൻ്റെ പിതാവ് റെജി സാമുവൽ,മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: ഹൻ സലാഹ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഇ. അബ്ദുൾ റഹ്മാൻ, ബഷീർ കുട്ടി, മല്ലപ്പള്ളി അൻസാരി എന്നിവർ സംബന്ധിച്ചു.
Related Posts
യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും – തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടും: ഉണ്ണിയാടൻ
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ഉജ്ജ്വല വിജയം നേടുകയും ചെയ്യുമെന്ന് കേരള കോൺഗ്രസ് ഡെ പ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. ഇന്ന്…
വൃദ്ധ സംരക്ഷണ മന്ദിരത്തിലെ സംഗീത സദസ്സ് ശ്രദ്ധേയമായി
ബാലരാമപുരം: സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ വൃദ്ധസംരക്ഷണ മന്ദിരത്തിൽ, FRABS പ്രസിഡൻ്റ് പൂങ്കോട് സുനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഫ്രാബ്സിൻ്റെയും ബാലരാമപുരം പോലീസിൻ്റെയും നേതൃത്വത്തിൽ നടന്ന സംഗീത സദസ്സും , സുഹൃത്തിലെ…
കണ്ണൂർ റെയില്വേ സ്റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം
കണ്ണൂര്: റെയില്വേ സ്റ്റേഷനില് ആര്പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമില് അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്ദ്ദനം. ആര്പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.ആക്രമിച്ച മമ്പറം സ്വദേശി…
