കോട്ടയം റെയിൽവേ സ്റ്റേഷനിലെ ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കോട്ടയം : ശബരിമല മുന്നിൽക്കങ്ങളുടെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെയുള്ള ഗേറ്റ് വേ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

ശബരിമല ഭക്തർക്ക് കൂടുതൽ സൗകര്യപ്രദം ആകുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ റെയിൽവേ രണ്ടുമാസം മുമ്പ് തന്നെ ആരംഭിച്ചു എന്നും, കഴിഞ്ഞതവണ ലഭിച്ചതിൽ കൂടുതൽ സൗകര്യങ്ങൾ ഇത്തവണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദ്ദേശപ്രകാരമാണ് ഈ സന്ദർശനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചങ്ങനാശ്ശേരി,തിരുവല്ല,ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളും സന്ദർശിക്കും എന്നും , അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ തവണ ലഭിച്ചതിൽ കൂടുതൽ ട്രെയിനുകൾ ഇത്തവണ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും,റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കെ എസ് ആർ ടി സി സർവീസ് ഉൾപ്പടെ ഉള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തും എന്നും അദ്ദേഹം പറഞ്ഞു.

ഭക്തർക്ക് വിരി വെക്കുന്നതിനുള്ള സൗകര്യങ്ങളും ,മതിയായ ശൗചാലയ സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും,റെയിൽവേയുടെ ഭാഗത്തുനിന്ന് കൂടുതൽ ഉപകാരപ്രദമായ സൗകര്യങ്ങൾ ഇത്തവണ ഉണ്ടാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ അധികൃതരും, ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻലാൽ,ബിജെപി മധ്യമേഖല അധ്യക്ഷൻ എൻഹരി,മദ്യമേഖല ഉപാധ്യക്ഷൻ ടി എൻ ഹരികുമാർ ,ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ് രതീഷ് ,ലാൽകൃഷ്ണ,കോട്ടയം മണ്ഡലം അധ്യക്ഷൻ വി പി മുകേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *