തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ഉജ്ജ്വല വിജയം നേടുകയും ചെയ്യുമെന്ന് കേരള കോൺഗ്രസ് ഡെ പ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. ഇന്ന് കോട്ടയത്ത് ചേർന്ന നിർണ്ണായകമായ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.നീതി നിഷേധിക്കപ്പെടുന്ന രീതിയിലുള്ള വിട്ടുവീഴ്ചകൾക്കായി കോൺഗ്രസ് സമ്മർദ്ദം ചെലുത്തുമെന്ന് കരുതുന്നില്ല. മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി വച്ച് മാറ്റം അടക്കമുള്ള വിട്ടുവീഴ്ചകൾക്ക് കേരള കോൺഗ്രസ് എതിരല്ല. ഇടുക്കി അടക്കമുള്ള സീറ്റുകൾ കോൺഗ്രസ് ഏറ്റെടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ നടന്ന യോഗത്തെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷർ നോക്കിയിരുന്നത്. പാർട്ടി ചെയർമാൻ പി ജെ ജോസഫ് അധ്യത വഹിച്ച യോഗത്തിൽ വർക്കിങ്ങ് ചെയർമാൻ പി സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ, ഫ്രാൻസിസ് ജോർജ് എം.പി, ജോയ് എബ്രഹാം,ടിയു കുരുവിള, അപു ജോൺ ജോസഫ്, വർഗ്ഗീസ് വെട്ടിയാങ്കൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Related Posts
ദീപ്തി മേയറാകാൻ ആഗ്രഹിച്ചതിൽ തെറ്റില്ല: കെ സി വേണുഗോപാൽ
കൽപ്പറ്റ: കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ പാർട്ടി തീരുമാനം അന്തിമമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ. ദീപ്തി മേരി വർഗീസ് വളരെക്കാലമായി…
മൂവാറ്റുപുഴ കടാതി പള്ളിയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: മൂവാറ്റുപുഴ കടാതിയിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആചാരവെടിക്കിടെ അപകടം. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കടാതി സ്വദേശിയായ രവിയാണ്…
60വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും സ്കൂളിൽ
മാള :60വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കുട്ടികളായി സ്കൂളിൽ എത്തി. പ്രായം 75 പിന്നിട്ടെങ്കിലും ആവേശത്തോടെ സൗഹൃദം പുതുക്കി പഴയ ഓർമ്മകൾ പങ്ക് വച്ചു.ഐരാണിക്കുളം ഗവ :…
