പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയും സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്നും, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കുന്നത് ഉപേക്ഷിയ്ക്കണമെന്നും ജനവിരുദ്ധവും വിലക്കയറ്റം സൃഷ്ടിയ്ക്കുന്നതുമായ കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധ സൂചകമായി ഫെബ്രുവരി 12 ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുവാൻ JLU വിൻ്റെ തൊഴിലാളി വിഭാഗമായ തിരുവനന്തപുരം ജില്ലാ ജനത ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രവർത്തക സമ്മേളനം പ്രമേയത്തിലൂടെ അഭ്യർത്ഥിക്കുന്നു. യുണിയൻ പ്രസിഡൻ്റ് തെന്നൂർക്കോണം ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ കുടി യോഗം RJD ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ് ഉത്ഘാടനം ചെയ്തു. Adv. G. മുരളീധരൻ, മണ്ണക്കല്ല് രാജൻ, N പ്രഭാകരൻ , പനവിള സെലിൻ രാജ്, വട്ടവിള രാജൻ , BM ഹനീഫ, സമുദ്ര അജി, K പ്രഭാകരൻ, M അബ്ദുൽ വാഹിദ്, H.ഹംസ കണ്ണ് ,പുല്ലുവിളജോയി എന്നിവർ സംസാരിച്ചു.
Related Posts
നഗരനയം കാലഘട്ടത്തിന്റെ അനിവാര്യത: മുഖ്യമന്ത്രി പിണറായി വിജയൻ
കേരള അർബൻ കോൺക്ലേവ് ഉദ്ഘാടനം നിർവഹിച്ചുവൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
8 വര്ഷമായി വാട്സാപ്പില്ല, ഫെയ്സ്ബുക്കില്ല; രജിഷ വിജയൻ
ജീവിതശൈലിയും സോഷ്യൽ മീഡിയയോടുള്ള തന്റെ സമീപനത്തെയും കുറിച്ച് തുറന്നുപറഞ്ഞ് മലയാളികളുടെ പ്രിയതാരം രജിഷ വിജയൻ. കഴിഞ്ഞ എട്ട് വർഷമായി താൻ വാട്സാപ്പ് ഉപയോഗിക്കുന്നില്ല എന്നും, വെർച്വൽ ലോകത്തേക്കാൾ…
തലസ്ഥാനത്ത് അമീബിക് മസ്തിഷ്ക്ക ജ്വരം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ…
