ബംഗളൂരു: കർണാടകയിൽ കടുവകളെ വിഷംവച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ നടപടികളുമായി സർക്കാർ. വന്യമൃഗങ്ങളെ കൊല്ലുന്നവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പുനൽകി. വന്യജീവി വാരാചരണത്തിന്റെ സമാപനസമ്മേളനത്തിൽ വനം ഉദ്യോഗസ്ഥർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഡൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ചാമരാജനഗറിലെ മലെ മഹദേശ്വര ഹില്ലിലാണ് രണ്ടുകടുവകളെയും നാല് കടുവക്കുഞ്ഞുങ്ങളെയും വിഷം കൊടുത്തുകൊന്ന സംഭവമുണ്ടായത്. വനം അതിജീവിച്ചാൽ ഭൂമിയും അതിജീവിക്കും. വനത്തെയും വന്യജീവികളെയും വേർപെടുത്താൻ കഴിയാത്തതാണ്. വന്യജീവികളെ നശിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. എത്ര സ്വാധീനമുള്ളവരായാലും രക്ഷപ്പെടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
Related Posts
അവസാനശ്വാസം വരെ തോട്ടം തൊഴിലാളികൾക്കും ഇടുക്കിയുടെ വികസനത്തിനു വേണ്ടി നിലകൊണ്ട നേതാവായിരുന്നു എന്ന് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചന യോഗത്തിൽ പറഞ്ഞു. അവസാനം നിമിഷവും…
മണർകാട് എൽ.പി സ്കൂളിൽ വർണ്ണക്കൂടാരം തുറന്നു
കോട്ടയം: മണർകാട് ഗവൺമെന്റ് എൽ.പി. സ്കൂളിലെ വർണ്ണക്കൂടാരം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
യുവധാര സാംസ്കാരിക സമിതി മൈലക്കര
യുവധാര സാംസ്കാരിക സമിതിയുടെ സ്നേഹധാര പദ്ധതി നമ്മുടെ പ്രദേശവാസികളായ സഹോദരങ്ങൾക്ക് അവശ്യ സേവനങ്ങൾ സൗജന്യമായി എത്തിക്കുന്ന പദ്ധതി, വിവിധ മേഖലകളിൽ പ്രഗത്ഭ്യം തെളിയിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന…
