വാഷിംഗ്ടൺ ഡിസി: തീരുവയുദ്ധത്തിൽ വീണ്ടും ചൈനയ്ക്കെതിരേ യുഎസ് പ്രസിഡന്റ് ഡൊണാൾ ട്രംപ്. ചൈനയ്ക്കെതിരേ100 ശതമാനം അധിക തീരുവ എർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്നും ട്രംപ് ഭീഷണിമുഴക്കി. ഇതോടെ, അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ബീജിംഗുമായുള്ള വ്യാപാരയുദ്ധം വീണ്ടും കത്തിപ്പടർന്നു. നവംബർ ഒന്നു മുതൽ അധിക നികുതി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം വീണ്ടും കത്തിപ്പടർന്നതോടെ ഓഹരി വിപണികൾ ഇടിഞ്ഞു. നാസ്ഡാക്ക് 3.6 ശതമാനവും എസ് ആൻഡ് പി 500 2.7 ശതമാനവും ഇടിഞ്ഞു. ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്ക നിലവിൽ 30 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. അതേസമയം, ചൈനയുടെ പ്രതികാരതീരുവ നിലവിൽ വെറും 10 ശതമാനം മാത്രമാണ്.താരിഫ് പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു മുന്പ്. അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ വിശദമായി പ്രതിപാദിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ചൈന കത്തുകൾ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ്, തന്റെ ട്രൂത്ത് സോഷ്യൽ നെറ്റ്വർക്കിൽ ട്രംപ് അപ്രതീക്ഷിത പ്രതികരണം നടത്തിയിരുന്നു. സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ മുതൽ സൈനിക ഉപകരണങ്ങൾ, പുനരുപയോഗ ഊർജസാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെയുള്ള നിർമാണത്തിന് അപൂർവ ധാതുക്കൾ നിർണായകഘടകമാണ്. ഈ വസ്തുക്കളുടെ ആഗോള ഉത്പാദനത്തിലും സംസ്കരണത്തിലും ചൈന ആധിപത്യം പുലർത്തുന്നു. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിൽ ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Related Posts
പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം :-16 വയസായ പെൺകുട്ടിയ വീട്ടിൽ അതിക്രമിച്ചു കയറി പിടിച്ച പ്രതിയെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.മുടവൻ മുഗൾ വാർഡിൽ ബിനു വിലാസം വീട്ടിൽ നിന്നും, ശാസ്ത…
മണിപ്പൂരില് അസം റൈഫിൾസ് വാഹനത്തിന് നേരെ ഭീകരാക്രമണം
മണിപ്പൂരിൽ അസം റൈഫിൾസ് ജവാന്മാർ സഞ്ചരിച്ച ട്രക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ആറ് ജവാന്മാർക്ക് ആക്രമണത്തിൽ പരൂക്കേറ്റിട്ടുണ്ട്. ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന അസം…
അകാലത്തിൽ പിരിഞ്ഞ അഛന്റെ ആഗ്രഹമായിരുന്ന പുസ്തകം പ്രകാശനത്തിന് തയ്യാറായപ്പോൾ കവിതകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ച് മക്കൾ
മാള :അകാലത്തിൽ പിരിഞ്ഞ അഛന്റെ ആഗ്രഹമായിരുന്ന പുസ്തകം പ്രകാശനത്തിന് തയ്യാറായപ്പോൾ കവിതകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ച് മക്കൾ. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയും മൃദoഗ വിദ്വാനുമായിരുന്ന സുജൻ പൂപ്പത്തി 2025…
