റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും RPF നടത്തിവരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി, ആളില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ 11.400 ലിറ്റർ വിദേശമദ്യം പിടികൂടി.
28.09.2026-ന് Madgaon- Ernakulam Special ട്രെയിൻ എക്സ്പ്രസിൽ നടത്തിയ പരിശോധനയിൽ, ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ₹21500/- വിലവരുന്ന 11.400 Ltr ( 19 (bottles) വിദേശമദ്യം RPF ക്രൈം ഇന്റലിജൻസ് സംഘം കണ്ടെത്തി. മദ്യം തുടർനടപടികൾക്കായി എക്സൈസ്, ആലുവ വിഭാഗത്തിന് കൈമാറി.
RPF സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ശ്രീ. മുഹമ്മദ് ഹനീഫിന്റെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് മദ്യം പിടികൂടിയത്. RPF ക്രൈം ഇന്റലിജൻസ് വിഭാഗം ASI വിജയകുമാർ, കോൺസ്റ്റബിൾ നിഖിൽ ഉൾപ്പെട്ട സംഘമാണ് മദ്യം കണ്ടെത്തിയത്.
