കൊച്ചി: ബലാല്‍സംഗക്കേസില്‍ ഒളിവില്‍ പോയ ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ മുന്‍പ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതികളുണ്ടെന്നു കണ്ടെത്തി. അന്വേഷണ സംഘം ഇയാള്‍ മുന്‍പു ജോലി ചെയ്ത പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. രണ്ടുവര്‍ഷം മുന്‍പു പത്തനംതിട്ടയിലെ ആശുപത്രിയിലെ ജീവനക്കാരിയോടു മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇയാള്‍ക്കു താക്കീതു നല്‍കിയിരുന്നു. അവസാനം ജോലി ചെയ്ത കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ നിന്ന് കേസ് വന്നതോടെ ഇയാളെ പുറത്താക്കുകയും ചെയ്തു. അതിന് ശേഷം ഒളിവില്‍ പോയ ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളും പഴയ പരാതികളും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പോലിസ് നീക്കം. ലുക്കൗട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ടെങ്കിലും പ്രതി രാജ്യം വിട്ടിട്ടില്ലെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. അതേസമയം, ഈ ഡോക്ടറെ മര്‍ദ്ദിച്ചവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. അതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാണ്.
ഡോക്ടറുടെ മൊബൈലില്‍ ഒട്ടേറെ സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങള്‍; മുന്‍പരാതികളുടെ വിവരങ്ങള്‍ ശേഖരിച്ച് പോലിസ്
