ശ്രീനാരായണ ദർശനോത്സവം 2026

പറവൂർ എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന
ശ്രീനാരായണ ദർശനോത്സവം
മെയ് 1, 2, 3 (വെള്ളി, ശനി, ഞായർ) തീയതികളിലായി നടക്കുകയാണ്. ദർശനോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 6 30ന് ഗണപതി ഹോമം, ശാന്തി ഹവനം, ഹോമ മന്ത്രാർച്ചന, ഗുരുപൂജ,കുടുംബഐശ്വര്യ പൂജ എന്നീ പൂജാകർമ്മങ്ങൾ എസ്എൻഡിപി യൂണിയൻ വൈദിക യോഗത്തിന്റെ കാർമികത്വത്തിൽ നടന്നു. രാവിലെ 9.30 ന് നടന്ന ശ്രീനാരായണ ദർശനോത്സവ സമ്മേളനത്തിന് കുമാരി സംഘത്തിന്റെ ഗുരുസ്മരണയോടെ ആരംഭം കുറിച്ചു. എസ്എൻഡിപി യോഗം ഡയറക്ടർ ശ്രീ എം പി ബിനു ആമുഖ പ്രസംഗം നടത്തിയ വേദിയിൽ എസ്എൻഡിപി യൂണിയൻ കൺവീനർ ശ്രീ ഷൈജു മനക്കപ്പടി സ്വാഗതം ആശംസിച്ചു. യൂണിയൻ ചെയർമാൻ ശ്രീ സി എൻ രാധാകൃഷ്ണന് അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മുഖ്യാതിഥിയായി എത്തിയ കേരള നിയമസഭ പ്രതിപക്ഷ നേതാവ് അഡ്വ. സതീശൻ ഹൈബി ഈഡൻ എംപി എന്നിവർ വേദിയിൽ സംസാരിച്ചു. പറവൂർ മുൻസിപ്പൽ ചെയർമാൻ ശ്രീ രമേശ് ഡി കുറുപ്പ് മുഖ്യപ്രഭാഷണവും ദേവസ്വം സെക്രട്ടറി ശ്രീ അരയക്കണ്ടി സന്തോഷ് അനുഗ്രഹ പ്രഭാഷണവും ദർശനോത്സവം ചീഫ് കോഡിനേറ്റർ ശ്രീ എം കെ ആഷിക് ദർശനോത്സവം സന്ദേശവും നൽകി സംസാരിച്ചു. എസ്എൻഡിപി യോഗം ഡയറക്ടർ ശ്രീ പിഎസ് ജയരാജ് സംഘടന സന്ദേശവും എസ്എൻഡിപി യോഗം കൗൺസിലർ ശ്രീമതി ഷീബ ടീച്ചർ, യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ ശ്രീ ഡി ബാബു എന്നിവർ ഗുരുദേവ സന്ദേശവും നൽകി. കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എ മുജീബ്, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസന്ന രാധാകൃഷ്ണൻ, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു ചുള്ളിക്കൽ, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എ ഹരിദാസ്, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ കെ സാബു, ബിജെപി മധ്യമേഖല വൈസ് പ്രസിഡന്റ് ശ്രീ കെ പി രാജൻ, പറവൂർ മുൻസിപ്പൽ കൗൺസിലർ ശ്രീ ഇ ആർ ശ്രീജിത്ത്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ കെ ബി സുഭാഷ്, ശ്രീ വി എൻ നാഗേഷ്, ശ്രീ ടി എം ദിലീപ്, ശ്രീ വി പി ഷാജി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ടി പി രാജേഷ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി കുമാരി നിഖില ദിലീപ് പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് ശ്രീ ഇ പി തമ്പി,സൈബർ സേന സെക്രട്ടറി ശ്രീ സുധി വള്ളുവള്ളി,എം എഫ് ഐ കോഡിനേറ്റർമാരായ ശ്രീ എ എൻ ഗോപാലകൃഷ്ണൻ, ജോഷി പല്ലേക്കാട്ട്, ദർശനോത്സവം കോഡിനേറ്റർ ശ്രീ പ്രവീൺ കുഞ്ഞിത്തൈ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി ശ്രീമതി ബിന്ദു ബോസ് കൃതജ്ഞത അർപ്പിച്ച് സംസാരിച്ചതോടെ യോഗ പരിപാടികൾ അവസാനിച്ചു.
തുടർന്ന് മുൻ ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ നയിച്ച പ്രഭാഷണം നടന്നു. ഉച്ചകഴിഞ്ഞ് നടന്ന ശ്രീ സുരേഷ് ബാബു കുത്തുപറമ്പിന്റെ പ്രഭാഷണാനന്തരം നിരവധി സ്ത്രീജനങ്ങൾ പങ്കെടുത്ത സമൂഹ ഹോമ മന്ത്രാർച്ചന നടന്നു. തുടർന്ന് യൂണിയന്റെ കീഴിലുള്ള വിവിധ ശാഖാ യോഗങ്ങളിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി വൈകിട്ട് 6 ന് പൂജ സമർപ്പണത്തോടെ രണ്ടാം ദിനത്തിലെ പരിപാടികൾ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *