ട്വൻ്റി 20 പാർട്ടി എറണാകുളം നിയോജകമണ്ഡലം കൺവെൻഷൻ നടത്തി.

കൊച്ചി:

ട്വൻ്റി20 പാർട്ടി എറണാകുളം നിയോജക
മണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ്
അഡ്വ. ചാർളിപോൾ ഉദ്ഘാടനo ചെയ്തു .

പനമ്പിള്ളി നഗർ വെസ്റ്റ് എൻഡ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ എറണാകുളം സൗത്ത് മണ്ഡലം പ്രസിഡൻ്റ് ജോസ് പ്ലാക്കൽ അധ്യക്ഷത വഹിച്ചു. എറണാകുളം നോർത്ത് മണ്ഡലം പ്രസിഡൻ്റ് എസ്. കൃഷ്ണകുമാർ ,ഭാരവാഹികളായ അനിത തോമസ്, ജോസ് . കെ ജോർജ്
എന്നിവർ പ്രസംഗിച്ചു.

വർധിച്ചുവരുന്ന തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും നഗരത്തിലെ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുവാൻ വാട്ടർ മെട്രോ സംവിധാനം വ്യാപകമാക്കണമെന്നും യോഗം അധികാരികളോവശ്യപ്പെട്ടു.

കോർപ്പറേഷൻ ,
പഞ്ചായത്ത്, വാർഡ് തല കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുവാനും മെമ്പർഷിപ്പ് ക്യാമ്പയിൻ
നടത്താനും യോഗം തീരുമാനിച്ചു.

ജോസ് പ്ലാക്കൽ
എറണാകുളം
മണ്ഡലം പ്രസിഡൻ്റ്
9447131829

അഡ്വ ചാർളിപോൾ
8075789768

Leave a Reply

Your email address will not be published. Required fields are marked *